ഐബിപിഎസ്; ക്ലർക്ക് പരീക്ഷ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു

Web Desk   | Asianet News
Published : Nov 23, 2020, 03:24 PM IST
ഐബിപിഎസ്; ക്ലർക്ക് പരീക്ഷ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു

Synopsis

രജിസ്ട്രേഷൻ നമ്പറും ജനനത്തീയതിയും നൽകി ലോഗിൻ ചെയ്ത് വേണം അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ.  

ദില്ലി: ഐ.ബി.പി.എസ്. ക്ലാർക്ക് പ്രാഥമിക പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു.  പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്ക് ibps.in എന്ന വെബ്സൈറ്റ് വഴി ഡിസംബർ 12 വരെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. രജിസ്ട്രേഷൻ നമ്പറും ജനനത്തീയതിയും നൽകി ലോഗിൻ ചെയ്ത് വേണം അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ.

ഡിസംബർ 5, 12, 13 തീയതികളിലാണ് പ്രാഥമിക പരീക്ഷ നടക്കുക. ഒരു മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയിൽ നൂറുമാർക്കിന്റെ ചോദ്യങ്ങളാണുണ്ടാകുക. ഡിസംബർ 31-ന് പരീക്ഷാഫലം പ്രസിദ്ധീകരിക്കും. പ്രാഥമിക പരീക്ഷ പാസാകുന്നവർക്ക് മെയിൻ പരീക്ഷയെഴുതാം. 2500 ഒഴിവുകളിലേക്കാണ് ഇത്തവണ ഐ.ബി.പി.എസ് വിജ്ഞാപനം പുറപ്പെടുവിച്ചത്.

PREV
click me!

Recommended Stories

ആരോഗ്യ കേരളത്തില്‍ നിയമനം; വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം
ട്രാൻസ്പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ട്; 60 തസ്തികകൾ സൃഷ്ടിച്ച് സർക്കാർ ഉത്തരവിട്ടു