ഐ.ബി.പി.എസ് സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ പരീക്ഷ: അഡ്മിറ്റ് കാര്‍ഡ് വെബ്സൈറ്റിൽ

Web Desk   | Asianet News
Published : Dec 10, 2020, 02:00 PM ISTUpdated : Dec 10, 2020, 02:01 PM IST
ഐ.ബി.പി.എസ് സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ പരീക്ഷ: അഡ്മിറ്റ് കാര്‍ഡ് വെബ്സൈറ്റിൽ

Synopsis

ഐ.ബി.പി.എസിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.ibps.in ല്‍ നിന്ന് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.

ദില്ലി: ഐ.ബി.പി.എസ്ന ടത്തുന്ന സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് വെബ്‌സൈറ്റില്‍ ലഭ്യമാണ്. പരീക്ഷയ്ക്കായി അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് വെബ്‌സൈറ്റില്‍ കയറി അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. ഐ.ടി ഓഫീസര്‍, അഗ്രിക്കള്‍ച്ചറല്‍ ഫീല്‍ഡ് ഓഫീസര്‍, രാജ്ഭാഷാ അധികാരി, ലോ ഓഫീസര്‍, എച്ച്.ആര്‍/പേഴ്‌സണല്‍ ഓഫീസര്‍, മാര്‍ക്കറ്റിങ് ഓഫീസര്‍ എന്നീ തസ്തികകളിലേക്കാണ് പരീക്ഷ നടത്തുന്നത്. 

ഐ.ബി.പി.എസിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.ibps.in ല്‍ നിന്ന് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. ഡിസംബര്‍ 26 വരെ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ അവസരമുണ്ട്.ഡിസംബര്‍ 26, ഡിസംബര്‍ 27 തീയതികളിലാണ് ഐ.ബി.പി.എസ് എസ്.ഒ ഓണ്‍ലൈന്‍ പരീക്ഷ നടക്കുന്നത്.
 

PREV
click me!

Recommended Stories

ഡി.എൽ.എഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
കീം പ്രവേശന പരീക്ഷ; നടപടികൾ ഉടൻ ആരംഭിക്കും, സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ്‌ ചെയ്യണം