IBPS Recruitment 2022 : ഐബിപിഎസ് റിക്രൂട്ട്മെന്റ്; ഡിവിഷൻ ഹെഡ് തസ്തികയിലേക്ക് അപേക്ഷിക്കാം

Published : Mar 31, 2022, 03:50 PM IST
IBPS Recruitment 2022 : ഐബിപിഎസ് റിക്രൂട്ട്മെന്റ്; ഡിവിഷൻ ഹെഡ് തസ്തികയിലേക്ക് അപേക്ഷിക്കാം

Synopsis

 മാർച്ച് 24-ന്  രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. ഏപ്രിൽ 13 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.

ദില്ലി: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ (Institute of Banking Personnel Selection) (ഐബിപിഎസ്) ഡിവിഷൻ ഹെഡ് (ടെക്‌നോളജി സപ്പോർട്ട് സർവീസസ്) (Division Head) തസ്തികയിലേക്ക് താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾക്ക് ഐബിപിഎസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് - ibps.in വഴി അപേക്ഷിക്കാം. കരാർ അടിസ്ഥാനത്തിലാണ് ഊ ജോലി ലഭിക്കുന്നത്. മാർച്ച് 24-ന്  രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. ഏപ്രിൽ 13 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.

IBPS റിക്രൂട്ട്‌മെന്റ് 2022: ഒഴിവുകളുടെ വിശദാംശങ്ങൾ
ഡിവിഷൻ ഹെഡ് (ടെക്നോളജി സപ്പോർട്ട് സർവീസസ്): 1 പോസ്റ്റ്

ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ/ കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി/ കമ്പ്യൂട്ടർ ആപ്ലിക്കേഷനുകൾ കൂടാതെ/ അല്ലെങ്കിൽ തത്തുല്യം എന്നിവയിൽ (സർവകലാശാല/ സ്ഥാപനം/ ഗവ. ഓഫ് ഇന്ത്യ അംഗീകരിച്ച/ സർക്കാർ റെഗുലേറ്ററി ബോഡികൾ അംഗീകരിച്ച) ബിരുദം/ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. 

ഷോർട്ട്‌ലിസ്റ്റിംഗിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. വാർഷിക ശമ്പളം 25 ലക്ഷം രൂപ (ഏകദേശം)താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് 2022 ഏപ്രിൽ 13-ന് മുമ്പ് ഔദ്യോഗിക വെബ്‌സൈറ്റ് - ibps.in വഴി അപേക്ഷിക്കാം.

PREV
click me!

Recommended Stories

'യു ടേൺ അടിച്ച് സർക്കാർ', ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുളള നിയമനങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടി, യുഡിഎഫിന് ഇരട്ടത്താപ്പെന്ന് ഉദ്യോഗാർത്ഥികൾ
അപര്‍ണ പ്രഭാകറിന് ഒന്നാം റാങ്ക്, ഇസാ ബിജുവിനും എസ് കൃഷ്ണകുമാറിനും രണ്ടും മൂന്നും റാങ്കുകൾ; പ്രസ് ക്ലബ് ജേണലിസം ഫലം പ്രഖ്യാപിച്ചു