ഐ.സി.എസ്.ഇ, ഐ.എസ്.സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു

By Web TeamFirst Published May 23, 2020, 12:36 PM IST
Highlights

12-ാം ക്ലാസ്സിന് ജൂലൈ ഒന്നു മുതല്‍ 14 വരെയാകും പരീക്ഷ. പത്താം ക്ലാസ്സിന് ജൂലൈ രണ്ടു മുതല്‍ 12 വരെയും പരീക്ഷ നടത്തും. ഞായറാഴ്ചകളിലും പരീക്ഷ നടക്കും. 
 

ദില്ലി: കോവിഡ്-19 ലോക്ക്ഡൗണിനെത്തുടര്‍ന്ന് മാറ്റിവെച്ച ഐ.സി.എസ്.ഇ, ഐ.എസ്.സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ച് കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍ (സി.ഐ.എസ്.സി.ഇ). 10-ാം ക്ലാസ്സില്‍ ആറു പരീക്ഷകളും 12-ാം ക്ലാസ്സില്‍ എട്ട് പരീക്ഷകളുമാണ് ഇനി നടത്താനുള്ളത്.  12-ാം ക്ലാസ്സിന് ജൂലൈ ഒന്നു മുതല്‍ 14 വരെയാകും പരീക്ഷ. പത്താം ക്ലാസ്സിന് ജൂലൈ രണ്ടു മുതല്‍ 12 വരെയും പരീക്ഷ നടത്തും. ഞായറാഴ്ചകളിലും പരീക്ഷ നടക്കും. 

പരീക്ഷകളുടെ വിശദമായ തീയതികള്‍ cisce.org എന്ന വെബ്‌സൈറ്റ് വഴി വിദ്യാര്‍ഥികള്‍ക്ക് അറിയാം.  പരീക്ഷയുടെ സമയക്രമം സ്‌കൂളുകളെ ഇ-മെയില്‍ വഴി അറിയിക്കും. മാര്‍ച്ചില്‍ നടത്തേണ്ടിരുന്ന 10, 12 പരീക്ഷകളാണ് കോവിഡ്-19നെത്തുടര്‍ന്ന് മാറ്റിവെച്ചത്. ബയോളജി പേപ്പര്‍ 1, ബിസിനസ് സ്റ്റഡീസ്, ജിയോഗ്രഫി, സോഷ്യോളജി, സൈക്കോളജി, ഹോം സയന്‍സ് പേപ്പര്‍ 1, എഫക്ടിവ് ഇംഗ്ലിഷ്, ആര്‍ട്ട് പേപ്പര്‍ 5 എന്നിവയാണ് ശേഷിക്കുന്ന പരീക്ഷകള്‍.

click me!