ഇഗ്നോ അപേക്ഷ തീയതി ദീര്‍ഘിപ്പിച്ചു; സെപ്റ്റംബര്‍ 15 വരെ അപേക്ഷിക്കാം

Web Desk   | Asianet News
Published : Sep 03, 2020, 02:48 PM IST
ഇഗ്നോ അപേക്ഷ തീയതി ദീര്‍ഘിപ്പിച്ചു; സെപ്റ്റംബര്‍ 15 വരെ അപേക്ഷിക്കാം

Synopsis

വിദ്യാര്‍ഥികള്‍ക്ക് https://ignouadmission.samarth.edu.in/ എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷകള്‍ സമര്‍പ്പിക്കാം.  

ദില്ലി: ഇന്ധിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി 2020 ജൂലായ് സെഷനിലേക്കുള്ള അപേക്ഷാ തീയതി സെപ്റ്റംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു. വിദ്യാര്‍ഥികള്‍ക്ക് https://ignouadmission.samarth.edu.in/ എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷകള്‍ സമര്‍പ്പിക്കാം. വിവിധ ബിരുദ, ബിരുദാനനന്തര ബിരുദ, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്കാണ് പ്രവേശനം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

നേരത്തെ ഓഗസ്റ്റ് 31 വരെ നീട്ടി വച്ചിരുന്നു. അതിന് ശേഷമാണ് സെപ്റ്റംബര്‍ 15 ലേക്ക് നീട്ടിവച്ചിരിക്കുന്നത്. ഫോട്ടോ, ഒപ്പ്, സര്‍ട്ടിഫിക്കറ്റുകള്‍, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവ അപേക്ഷയോടൊപ്പം സ്‌കാന്‍ ചെയ്ത് അയക്കണം. ഇഗ്‌നോയില്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് പ്രോസ്പെക്ടസ് ഡൗണ്‍ലോഡ് ചെയ്ത് കോഴ്സുകളെക്കുറിച്ച് വിശദമായി മനസ്സിലാക്കുക. എംഎ ഇംഗ്ലീഷ്, ബിഎ ഹിന്ദി, റൂറല്‍ ഡെവലപ്മെന്റിലെ പിജി, അഡള്‍ട്ട് എജ്യുക്കേഷന്‍ പിജി, എന്‍വയോണ്‍മെന്റ് കോഴ്സ്, പോപ്പുലേഷന്‍ ആന്‍ഡ് സസ്റ്റെയിനബിള്‍ ഡവലപ്മെന്റ്, അവെയര്‍നസ് പ്രോഗ്രാം ഓണ്‍ വാല്യു ആഡഡ് പ്രോഡക്ട്സ് തുടങ്ങിയ നിരവധി കോഴസുകളുടെ  ബാച്ചിലേക്ക് അപേക്ഷിക്കാം.


 

PREV
click me!

Recommended Stories

സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ നിയമനം
എൽ.എൽ.എം; അന്തിമ വേക്കന്‍റ് സീറ്റ് അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു