ലോക്ക്ഡൗൺ: പരീക്ഷയ്ക്കായി അപേക്ഷിക്കാനുള്ള തീയതി ദീർഘിപ്പിച്ച് ഇ​ഗ്നോ

By Web TeamFirst Published May 19, 2020, 9:09 AM IST
Highlights

രോഗവ്യാപനത്തിന്റെ തോത് കുറഞ്ഞ്, സ്ഥിതിഗതികൾ പൂർവ സ്ഥിതിയിൽ ആയ ശേഷം മാത്രമേ പുതിയ പരീക്ഷാ തീയതികൾ പ്രഖ്യാപിക്കുകയുള്ളുവെന്ന് ഇഗ്നോ വൈസ് ചാൻസിലർ നാഗേശ്വർ റാവു വ്യക്തമാക്കി. 


ദില്ലി: കോവിഡ്-19 രോഗവ്യാപനം തടയുന്നതിനായി രാജ്യത്താകമാനം ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജൂണിലെ പരീക്ഷയ്ക്കായി അപേക്ഷിക്കാനുള്ള തീയതി നീട്ടി ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (ഇഗ്നോ). മേയ് 31 വരെയാണ് തീയതി നീട്ടിയത്. വൈറസ് വ്യാപനം തടയുന്നതിനായി മാർച്ച് 25-ന് പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ നാലാം ഘട്ടമാണിത്. ഇതിനിടെ മൂന്നു തവണയാണ് ഇഗ്നോ പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടിയത്.

വിദ്യാർഥികൾക്ക് അസൈൻമെന്റുകൾ ഓൺലൈനായി സമർപ്പിക്കാനുള്ള അവസരവും ഇഗ്നോ ഒരുക്കിയിരുന്നു. രാജ്യത്തെ 56-ൽപ്പരം കേന്ദ്രങ്ങളിലായി 277-ഓളം കോഴ്‌സുകളാണ് ഇഗ്നോ നടത്തുന്നത്. രോഗവ്യാപനത്തിന്റെ തോത് കുറഞ്ഞ്, സ്ഥിതിഗതികൾ പൂർവ സ്ഥിതിയിൽ ആയ ശേഷം മാത്രമേ പുതിയ പരീക്ഷാ തീയതികൾ പ്രഖ്യാപിക്കുകയുള്ളുവെന്ന് ഇഗ്നോ വൈസ് ചാൻസിലർ നാഗേശ്വർ റാവു വ്യക്തമാക്കി. 

click me!