IGNOU Entrance Exam : ഇ​ഗ്നോ ബിഎഡ്, ബിഎസ്‍സി നഴ്സിം​ഗ് പ്രവേശന പരീക്ഷ; അവസാന തീയതി ഏപ്രിൽ 24 വരെ നീട്ടി

By Web TeamFirst Published Apr 18, 2022, 11:25 AM IST
Highlights

നേരത്തെ ബിഎഡിലേക്കും ബിഎസ്‌സി നഴ്‌സിംഗിലേക്കും അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 17 ആയിരുന്നു. 

ദില്ലി: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (Indira Gandhi National Open University) (ഇഗ്‌നോ) ബിഎഡ്, ബിഎസ്‌സി നഴ്‌സിംഗ് പ്രവേശന പരീക്ഷകൾക്ക് (Entrance Examinations) അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി. നേരത്തെ ബിഎഡിലേക്കും ബിഎസ്‌സി നഴ്‌സിംഗിലേക്കും അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 17 ആയിരുന്നു. ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ ഔദ്യോഗിക വെബ്‌സൈറ്റായ ignou.ac.in ലൂടെ ഏപ്രിൽ 24-നകം  പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനും രജിസ്റ്റർ ചെയ്യാനും സാധിക്കും. ഇഗ്നോ ജനുവരി 2022 പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാൻ , ഉദ്യോഗാർത്ഥികൾ 1000 രൂപ അപേക്ഷാ ഫീസ് അടയ്‌ക്കേണ്ടതാണ്. മെയ് എട്ടിനാണ് പ്രവേശന പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്.

Extension of last date for submission of form for B.Ed./ BSC Nursing Entrance Exams pic.twitter.com/bHnlXa35yv

— IGNOU (@OfficialIGNOU)

കോംപിറ്റന്റ് അതോറിറ്റിയുടെ അംഗീകാരത്തോടെ, ജനുവരി 2022 സെഷനിലേക്കുള്ള ബിഎഡ്, ബിഎസ്‌സി നഴ്‌സിംഗ് (പോസ്റ്റ് ബേസിക്) പ്രവേശന പരീക്ഷയുടെ രജിസ്‌ട്രേഷനുള്ള അവസാന തീയതി 2022 ഏപ്രിൽ 24 വരെ ദീർഘിപ്പിച്ചു, പരീക്ഷയെ സംബന്ധിച്ച് ഇ​ഗ്നോ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.  കൂടാതെ 2021 ഡിസംബറിലെ ടേം-എൻഡ് പരീക്ഷയുടെ അസൈൻമെന്റ് സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 30 വരെ നീട്ടിയിട്ടുണ്ട്, അതേസമയം 2022 ജൂണിലെ ടേം-എൻഡ് പരീക്ഷയ്ക്ക്, സമർപ്പിക്കാനുള്ള അവസാന തീയതി മെയ് 15 ആണ്.

click me!