ഇഗ്നോ: വിവിധ കോഴ്‌സുകളുടെ ഫലം പ്രഖ്യാപിച്ചു; ഔദ്യോഗിക വെബ്‌സൈറ്റില്‍

Published : Oct 27, 2020, 01:56 PM IST
ഇഗ്നോ: വിവിധ കോഴ്‌സുകളുടെ ഫലം പ്രഖ്യാപിച്ചു; ഔദ്യോഗിക വെബ്‌സൈറ്റില്‍

Synopsis

ഇഗ്നോയുടെ ജൂണ്‍ ടേം എന്‍ഡ് എക്‌സാമിനേഷന്റെ ഗ്രേഡ് കാര്‍ഡും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ദില്ലി: ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ സര്‍വകലാശാവ വിവിധ കോഴ്‌സുകളുടെ ഫലം പ്രഖ്യാപിച്ചു. ഫലം ഇഗ്നോയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പരിശോധിക്കാം. ഫലം പരിശോധിക്കാന്‍ ഇഗ്നോയുടെ ignou.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഹോം പേജില്‍ റിസള്‍ട്ട് എന്ന ലിങ്ക് കാണാം. അത് ക്ലിക്ക് ചെയ്യുമ്പോള്‍ കോഴ്‌സ് തെരഞ്ഞെടുക്കാനുള്ള വിന്‍ഡോ ഓപ്പണ്‍ ആകും. അവിടെ രജിസ്റ്റര്‍ നമ്പര്‍ എന്റര്‍ ചെയ്യുക. റിസല്‍ട്ട് പേജ് തുറക്കപ്പെടും. ഈ പേജ് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുത്ത് സൂക്ഷിക്കാം.

ഇഗ്നോയുടെ ജൂണ്‍ ടേം എന്‍ഡ് എക്‌സാമിനേഷന്റെ ഗ്രേഡ് കാര്‍ഡും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബി.സി.എ, എം.സി.എ, എം.പി, എം.പി.ബി, ബി.ഡി.പി, ബി.എ, ബി.കോം, ബി.എസ്.സി, അസോസിയേറ്റ് പ്രോഗ്രാം തുടങ്ങിയവയുടെ ഗ്രേഡ് കാര്‍ഡ് പ്രസിദ്ധീകരിച്ചു.


 

PREV
click me!

Recommended Stories

'യു ടേൺ അടിച്ച് സർക്കാർ', ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുളള നിയമനങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടി, യുഡിഎഫിന് ഇരട്ടത്താപ്പെന്ന് ഉദ്യോഗാർത്ഥികൾ
അപര്‍ണ പ്രഭാകറിന് ഒന്നാം റാങ്ക്, ഇസാ ബിജുവിനും എസ് കൃഷ്ണകുമാറിനും രണ്ടും മൂന്നും റാങ്കുകൾ; പ്രസ് ക്ലബ് ജേണലിസം ഫലം പ്രഖ്യാപിച്ചു