ഐ.എച്ച്.ആർ.ഡി; വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Published : Dec 27, 2025, 03:58 PM IST
IHRD

Synopsis

മോഡൽ ഫിനിഷിങ് സ്‌കൂളിൽ 6 മാസം/ 1 വർഷം ദൈർഘ്യമുള്ള ഡി.സി.എ, ലൈബ്രറി സയൻസ്, ഡാറ്റാ എൻട്രി, പി.ജി.ഡി.സി.എ എന്നീ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

കേരള സംസ്ഥാന സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡിവലപ്‌മെന്റിന്റെ (ഐ.എച്ച്.ആർ.ഡി.) വിവിധ കോഴ്‌സുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. മോഡൽ ഫിനിഷിങ് സ്‌കൂളിൽ 6 മാസം/ 1 വർഷം ദൈർഘ്യമുള്ള ഡി.സി.എ, ലൈബ്രറി സയൻസ്, ഡാറ്റാ എൻട്രി, പി.ജി.ഡി.സി.എ എന്നീ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

എസ്.എസ്.എൽ.സി/ പ്ലസ്ടു/ ഡിഗ്രിയാണ് വിദ്യാഭ്യാസ യോഗ്യത. സൗകര്യപ്രദമായ സമയങ്ങളിൽ ഓൺലൈനിൽ ഉൾപ്പടെ ക്ലാസുകൾ ലഭ്യമാണ്. താല്പര്യമുള്ളവർക്ക് ഐ.എച്ച്.ആർ.ഡി മോഡൽ ഫിനിഷിങ് സ്‌കൂൾ, തിരുവനന്തപുരം (സയൻസ് ആൻഡ് ടെക്‌നോളജി മ്യൂസിയം ക്യാംപസ്, പി.എം.ജി, ജംഗ്ഷൻ, തിരുവനന്തപുരം- 33) നേരിട്ടെത്തി രജിസ്റ്റർ ചെയ്യുകയോ അല്ലെങ്കിൽ ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യുകയോ ആകാം. കൂടുതൽ വിവരങ്ങൾക്ക്: 9567298330, 0471 2307733 എന്നീ നമ്പറുകളില്‍ വിളിക്കാം. വെബ്സൈറ്റ്: www.ihrdadmissions.org. അവസാന തീയതി ഡിസംബർ 31.

PREV
Read more Articles on
click me!

Recommended Stories

18 വര്‍ഷം ഒരുമിച്ച്, ഒന്നുമുതല്‍ പിജി വരെ ഒരുമിച്ച് പഠിച്ച കളിക്കൂട്ടുകാരികള്‍ ജീവിത യാത്രകളിലേക്ക് വഴി പിരിയുന്നു
'നിങ്ങളുടെ സേവനം ഇനി ആവശ്യമില്ല, മതിയാക്കുന്നു', ഇന്ത്യയിലെ സ്ഥാപനങ്ങളിൽ നിന്ന് 12000 ജീവനക്കാരെ പിരിച്ചുവിട്ട് ഓറക്കിൾ