ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ് ഫലം പ്രഖ്യാപിച്ചു; യോ​ഗ്യത നേടിയത് 88 പേർ

Published : Mar 06, 2020, 10:29 AM IST
ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ് ഫലം പ്രഖ്യാപിച്ചു; യോ​ഗ്യത നേടിയത് 88 പേർ

Synopsis

2019 ഡിസംബറില്‍ നടത്തിയ എഴുത്തുപരീക്ഷയുടേയും 2020 ഫെബ്രുവരിയില്‍ നടത്തിയ അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലാണ് അന്തിമ ഫലം പ്രഖ്യാപിച്ചത്. 

ദില്ലി: 2019-ലെ  ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് അന്തിമ ഫലം പ്രഖ്യാപിച്ച് യു.പി.എസ്.സി. www.upsc.gov.in  എന്ന വെബ്‌സൈറ്റിലൂടെ ഉദ്യോഗാര്‍ഥികള്‍ക്ക് ഫലം പരിശോധിക്കാൻ സാധിക്കും. 90 ഒഴിവുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ 88 പേരാണ് യോഗ്യത നേടിയത്. 2019 ഡിസംബറില്‍ നടത്തിയ എഴുത്തുപരീക്ഷയുടേയും 2020 ഫെബ്രുവരിയില്‍ നടത്തിയ അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലാണ് അന്തിമ ഫലം പ്രഖ്യാപിച്ചത്. 

ഇന്റര്‍വ്യു വരെയെത്തിയിട്ടും റാങ്ക് ലിസ്റ്റില്‍ ഇടം നേടാതിരുന്നവരുടെ മാര്‍ക്കും വിവരങ്ങളും യു.പി..എസ്.സി വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തും. അപേക്ഷാ ഫോം സമര്‍പ്പിക്കുന്ന വേളയില്‍ ഇതിനായി സമ്മതം നല്‍കിയ ഉദ്യോഗാര്‍ഥികളുടെ വിവരങ്ങള്‍ മാത്രമാകും പ്രസിദ്ധീകരിക്കുക. ഇതുവഴി ഉദ്യോഗാര്‍ഥികള്‍ക്ക് മറ്റ് പൊതു/ സ്വകാര്യ സ്ഥാപനങ്ങളുടെ ഭാഗമാകാനുള്ള അവസരവും ഒരുങ്ങും. 
 

PREV
click me!

Recommended Stories

ആറാം ക്ലാസ് മുതൽ പഠിക്കാൻ മൂന്ന് ഭാഷ; കുട്ടികളിൽ അമിതഭാരം, ഈ വർഷം ഇളവ് നൽകിക്കൂടെയെന്ന് സിബിഎസ്സിയോട് സുപ്രീം കോടതി
ലോകത്തിലെ ഏറ്റവും ഉയർന്ന ശമ്പളം കൈപ്പറ്റുന്ന പ്രധാനമന്ത്രി, ഇക്കുറി നേടിയത് 60 ശതമാനം വർധനവ്