Intelligence Bureau Recruitment : 150 അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ; അവസാന തീയതി മെയ് 7

Published : Apr 21, 2022, 03:34 PM IST
Intelligence Bureau Recruitment : 150 അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ; അവസാന തീയതി മെയ് 7

Synopsis

അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 7

ദില്ലി: ഇന്റലിജൻസ് ബ്യൂറോ (Intelligence Bureau Recruitment) (IB) 150 അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ്-II/ടെക് പരീക്ഷക്ക്  അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 7. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ്, mha.gov.in വഴി അപേക്ഷിക്കാം.
തസ്തികയുടെ പേര്: അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ, ഗ്രേഡ്-II/ ടെക്നിക്കൽ/ ACIO-II (ടെക്നിക്കൽ)
ഒഴിവുകളുടെ എണ്ണം: 150
പേ സ്കെയിൽ: 44900–142400/- ലെവൽ 7

അപേക്ഷകർക്ക് ഇലക്‌ട്രോണിക്‌സ് അല്ലെങ്കിൽ ഇലക്ട്രോണിക്‌സ്, ടെലി കമ്മ്യൂണിക്കേഷൻ, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇലക്‌ട്രിക്കൽ & ഇലക്‌ട്രോണിക്‌സ് അല്ലെങ്കിൽ ഇൻഫർമേഷൻ ടെക്‌നോളജി, കംപ്യൂട്ടർ സയൻസ് അല്ലെങ്കിൽ കംപ്യൂട്ടർ സയൻസ് അല്ലെങ്കിൽ മാസ്റ്റർ എഞ്ചിനീയറിംഗ് എന്നിവയിൽ ബി.ഇ./ബി.ടെക് ഉണ്ടായിരിക്കണം. ഇലക്‌ട്രോണിക്‌സ് അല്ലെങ്കിൽ ഫിസിക്‌സിനൊപ്പം ഇലക്ട്രോണിക്‌സ് അല്ലെങ്കിൽ ഇലക്ട്രോണിക്‌സ്, കമ്മ്യൂണിക്കേഷൻ അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. ഉദ്യോഗാർത്ഥികൾ EC & CS-ൽ ഗേറ്റ് 2020 അല്ലെങ്കിൽ 2021 അല്ലെങ്കിൽ 2022-ന്റെ സാധുവായ ഗേറ്റ് സ്‌കോർ കാർഡ് കൈവശം വയ്ക്കണം.

18 മുതൽ 27 വയസ്സ് വരെയാണ് പ്രായപരിധി. അപേക്ഷാ ഫീസ് ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് അല്ലെങ്കിൽ ഇ ചെലാൻ വഴി പരീക്ഷാ ഫീസ് അടയ്ക്കുക. ജനറൽ, EWS, OBC ഉദ്യോഗാർത്ഥികൾക്ക്: 100/- രൂപയാണ് പരീക്ഷ ഫീസ്. SC / ST / സ്ത്രീ ഉദ്യോഗാർത്ഥികൾക്ക് ഫീസില്ല. ഉദ്യോഗാർത്ഥികൾക്ക് mha.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. ഏപ്രിൽ 16 മുതൽ ഓൺലൈൻ അപേക്ഷ നടപടികൾ ആരംഭിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 07 ആണ്. എസ്ബിഐ ചലാൻ വഴി ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി: മെയ് 10. 


 

PREV
click me!

Recommended Stories

അസം റൈഫിൾസ് എക്സാമിനേഷൻ 2026; 48,954 ഒഴിവുകളിലേക്ക് എസ്എസ്‌സി അപേക്ഷ ക്ഷണിച്ചു
വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം