കെ.ജി.റ്റി.ഇ പ്രീ പ്രസ്സ് ഓപ്പറേഷൻ, മഹിള സമഖ്യ സൊസൈറ്റി; അഭിമുഖത്തിന് ഹാജരാകണം

By Web TeamFirst Published Sep 27, 2021, 9:05 AM IST
Highlights

വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് കുക്ക് തസ്തികയിൽ നിർദ്ദിഷ്ടയോഗ്യതയുള്ള സ്ത്രീകൾക്കായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.


തിരുവനന്തപുരം: വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് കുക്ക് തസ്തികയിൽ നിർദ്ദിഷ്ടയോഗ്യതയുള്ള സ്ത്രീകൾക്കായി വാക്ക് ഇൻ ഇന്റർവ്യൂ (walk in interview) നടത്തും.  അപേക്ഷകർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഒക്‌ടോബർ നാലിന് രാവിലെ 11ന് തൃശ്ശൂർ രാമവർമ്മപുരം വിമൻ ആന്റ് ചിൽഡ്രൻസ് ഹോമിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.  മലയാളം എഴുതാനും വായിക്കാനും അറിയുന്നവരാകണം.  23 വയസ് പൂർത്തിയായിരിക്കണം.  പ്രതിമാസം 12000 രൂപയാണ് പ്രതിഫലം.  കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി.20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം, ഫോൺ: 0471-2348666, വെബ്‌സൈറ്റ്: www.keralasamakhy.org.

കെ.ജി.റ്റി.ഇ പ്രീ പ്രസ്സ് ഓപ്പറേഷൻ, പ്രസ്സ്‌വർക്ക് സെലക്ട് ലിസ്റ്റിൽ  ഉൾപ്പെട്ടിട്ടുള്ളവർ അസൽ രേഖകളുമായി 28 ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്ക് കോളേജിൽ ഇന്റർവ്യൂവിന് എത്തണം. ഉച്ചയ്ക്ക് രണ്ട് മണി മുതൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്റർവ്യൂ നടക്കും. അഡ്മിഷൻ ലഭിക്കുന്ന വിദ്യാർത്ഥികളിൽ ഫീസ് ആനുകൂല്യം ഉള്ളവർ ഏകദേശം 1,000 രൂപയും മറ്റുള്ളവർ ഏകദേശം 3,500 രൂപയും അടയ്ക്ക്ണം. വിവരങ്ങൾക്ക്: www.cpt.ac.in സന്ദർശിക്കുക. ഫോൺ: 04712360391
 

click me!