കെഎഎസ് ഓഫീസർ ട്രെയിനി തസ്തികയിലേക്കുള്ള ഇന്റർവ്യൂ; സെപ്റ്റംബർ 1മുതൽ ആരംഭിക്കും

Web Desk   | Asianet News
Published : Aug 17, 2021, 11:21 AM IST
കെഎഎസ് ഓഫീസർ ട്രെയിനി തസ്തികയിലേക്കുള്ള ഇന്റർവ്യൂ; സെപ്റ്റംബർ 1മുതൽ ആരംഭിക്കും

Synopsis

ഇത് സംബന്ധിച്ച് വിദ്യാർത്ഥികൾക്ക് പ്രൊഫൈൽ സന്ദേശം, മൊബൈൽ എസ്എംഎസ് എന്നിവ അയച്ചിട്ടുണ്ട്. 

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിലെ  കെഎഎസ് ഓഫീസർ (ജൂനിയർ ടൈം സ്കെയിൽ) ട്രെയിനി തസ്തികയിലെ മൂന്ന് സ്ട്രീമുകളിലേക്കുമുള്ള (സ്ട്രീം 1, 2, 3 - കാറ്റ​ഗറി നമ്പർ 186/19, 187/19, 188/19) അഭിമുഖം 2021 സെപ്റ്റംബർ 1,2,3,8,9,10, 15,16,22, 23, 24, 29,30 തീയതികളിൽ തിരുവനന്തപുരം പട്ടത്തുള്ള പി എസ് സി ആസ്ഥാന ഓഫീസിൽ വെച്ച് നടത്തും. ഇത് സംബന്ധിച്ച് വിദ്യാർത്ഥികൾക്ക് പ്രൊഫൈൽ സന്ദേശം, മൊബൈൽ എസ്എംഎസ് എന്നിവ അയച്ചിട്ടുണ്ട്. 

ഉദ്യോ​ഗാർത്ഥികൾ ഇന്റർവ്യൂ മെമ്മോ, ഒറ്റത്തവണ വേരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, വ്യക്തിവിവരക്കുറിപ്പ് എന്നിവ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യേണ്ടതാണ്. അറിയിപ്പ് ലഭിക്കാത്തവർ ജിആർ 1 എ വിഭാ​ഗവുമായി ബന്ധപ്പെടണം. 0471 2546448. ഉദ്യോ​ഗാർത്ഥികൾ കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചു കൊണ്ട് അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. പി എസ് സി വെബ്സൈറ്റ്, ഇന്റർവ്യൂ ഷെഡ്യൂൾ, അനൗൺസ്മെന്റ് ലിങ്കുകൾ എന്നിവ പരിശോധിക്കേണ്ടതാണ്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

പത്താം ക്ലാസ് റാങ്കിന് പിന്നാലെ മുഖത്തെ രോമത്തിന്റെ പേരിൽ ട്രോൾ, പരിഹാസം കേട്ടു തളരാൻ പ്രാച്ചി നിന്നില്ല, പ്ലസ് ടു പരീക്ഷയിലും മിന്നുന്ന ജയം
മൂന്നാർ എൻജിനീയറിങ് കോളേജിൽ എൻ.ആർ.ഐ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു