509 ഒഴിവുകൾ; ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ അപ്രന്‍റിസ്ഷിപ്പിന് അപേക്ഷിക്കാം

Published : Dec 19, 2025, 04:57 PM IST
indian oil

Synopsis

പശ്ചിമബംഗാൾ, ബിഹാർ, ഒഡിഷ, ഝാർഖണ്ഡ്, അസം, സിക്കിം, ത്രിപുര, നാഗാലാൻഡ്, മിസോറം, മേഘാലയ, മണിപ്പുർ, അരുണാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് അവസരം.

ഇന്ത്യൻ ഓയിൽ കോർപ്പറേഷനില്‍ അപ്രന്‍റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിൽ 509 ഒഴിവുകളുണ്ട്. പശ്ചിമബംഗാൾ, ബിഹാർ, ഒഡിഷ, ഝാർഖണ്ഡ്, അസം, സിക്കിം, ത്രിപുര, നാഗാലാൻഡ്, മിസോറം, മേഘാലയ, മണിപ്പുർ, അരുണാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് അവസരം.

10, 12, ഐടിഐ, ഡിപ്ലോമ, അല്ലെങ്കിൽ ബിരുദം പാസായ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. അപ്രന്റിസ്ഷിപ്പിന് പോർട്ടലുകളായ എൻ.എ.പി.എസ്./എൻ.എ.ടി.എ.സി.ൽ അപേക്ഷ രജിസ്റ്റർ ചെയ്യണം. തുടർന്ന് പരിശീലന കേന്ദ്രം തിരഞ്ഞെടുത്ത് ഗൂഗിൾ ലിങ്ക് മുഖേന അറിയിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി ഒൻപത്. അപേക്ഷിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ ഉൾപ്പെടെയുള്ള  വിശദവിവരങ്ങൾക്ക് IOCLCOM സന്ദര്‍ശിക്കുക.

PREV
Read more Articles on
click me!

Recommended Stories

ഭിന്നശേഷിക്കാർക്ക് സൗജന്യ മൊബൈൽ ചിപ്പ് ലെവൽ പരിശീലനം
അഡ്മിഷൻ കിട്ടിയ വിവരം വീട്ടില്‍ പറഞ്ഞില്ല, ആ തുക അവർക്ക് താങ്ങാനാകില്ലായിരുന്നു; വികാരനിർഭരമായ കുറിപ്പുമായി എസ്തർ അനില്‍