അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതി: ഐ.ടി. ഓഫീസർ നിയമനം

Web Desk   | Asianet News
Published : Jul 01, 2021, 11:30 AM IST
അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതി: ഐ.ടി. ഓഫീസർ നിയമനം

Synopsis

കമ്പ്യൂട്ടർ സയൻസ്/ ഐ.ടി ബിടെക് ബിരുദം അല്ലെങ്കിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള എം.സി.എയോ എം.എസ്‌സി കമ്പ്യൂട്ടർ സയൻസോ ആണ് യോഗ്യത. 

തിരുവനന്തപുരം: അയ്യൻകാളി നഗരതൊഴിലുറപ്പ് പദ്ധതിയിൽ ഐ.ടി ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നു. കമ്പ്യൂട്ടർ സയൻസ്/ ഐ.ടി ബിടെക് ബിരുദം അല്ലെങ്കിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള എം.സി.എയോ എം.എസ്‌സി കമ്പ്യൂട്ടർ സയൻസോ ആണ് യോഗ്യത. ഐ.ടി മേഖലയിൽ അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം വേണം. ഒരു ഒഴിവാണുള്ളത്. 45 വയസാണ് പ്രായപരിധി. www.urbanaffairskerala.org യിലുള്ള നിശ്ചിത മാതൃകയിലെ അപേക്ഷ വിശദമായ ബയോഡാറ്റയോടൊപ്പം auegskerala@gmail.com എന്ന മെയിലിൽ ജൂലൈ ഏഴിന് വൈകിട്ട് അഞ്ച് മണിക്കകം ലഭിക്കണം.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

72 ആശുപത്രികളിൽ 202 സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടർമാർ; തസ്തികകൾ അനുവദിച്ച് ഉത്തരവിട്ടെന്ന് വീണാ ജോർജ്
ബി.ഫാം പ്രവേശനം; മൂന്നാംഘട്ട അലോട്ട്മെന്‍റ് ഓപ്ഷൻ രജിസ്റ്റർ ചെയ്യാം