ITBP Recruitment 2022 : ഐടിബിപി റിക്രൂട്ട്മെന്റ്; 37 സബ് ഇൻസ്പെക്ടർ; വനിതകൾക്കും അവസരം; ജൂലൈ 16 മുതൽ അപേക്ഷ

Published : Jul 09, 2022, 03:20 PM IST
ITBP Recruitment 2022 : ഐടിബിപി റിക്രൂട്ട്മെന്റ്; 37 സബ് ഇൻസ്പെക്ടർ; വനിതകൾക്കും അവസരം; ജൂലൈ 16 മുതൽ അപേക്ഷ

Synopsis

ജൂലൈ 16 മുതൽ അപേക്ഷ നടപടികൾ ആരംഭിക്കും. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഓ​ഗസ്റ്റ് 14 ആണ്. 

ദില്ലി: ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് (indo tibetan border police) (ഐടിബിപി) 37 സബ് ഇൻസ്പെക്ടർ (sub inspector) (ഓവർസീർ) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ 16 മുതൽ അപേക്ഷ നടപടികൾ ആരംഭിക്കും. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഓ​ഗസ്റ്റ് 14 ആണ്. താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റായ itbpolice.nic.in വഴി അപേക്ഷ സമർപ്പിക്കാം. 

തസ്തിക - സബ് ഇൻസ്പെക്ടർ പൊലീസ് ഓവർസീയർ (പുരുഷൻ)
ഒഴിവുകളുടെ എണ്ണം - 32
പേ സ്കെയിൽ - 35400 - 112400 ലെവൽ 6

തസ്തിക - സബ് ഇൻസ്പെക്ടർ പൊലീസ് ഓവർസീയർ (വനിത)
ഒഴിവുകളുടെ എണ്ണം -5
ഉദ്യോ​ഗാർത്ഥികൾ പത്താം ക്ലാസ് പാസ്സായിരിക്കണം. അല്ലെങ്കിൽ സിവിൽ എഞ്ചിനീയറിം​ഗ് ഡിപ്ലോമയോ അം​ഗീകൃത സ്ഥാപനത്തിൽ നിന്ന് തത്തുല്യമായ യോ​ഗ്യതയോ നേടിയിരിക്കണം. ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പിഇറ്റി, ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ്, എഴുത്തുപരീക്ഷ, സ്കിൽ ടെസ്റ്റ്, മെഡിക്കൽ എക്സാമിനേഷൻ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെര‍ഞ്ഞെടുപ്പ്. 

PREV
click me!

Recommended Stories

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ബി അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ പ്രശാന്ത് കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി
വിദ്യാർത്ഥികൾ ആശങ്ക അറിയിച്ചതിന് പിന്നാലെ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടൽ; നാളെ നടത്താനിരുന്ന കെ.ടി.യു സപ്ലിമെൻ്ററി പരീക്ഷ മാറ്റി