ജെഇഇ മെയിൻ 2025: ഫലമറിയാൻ ഈ വെബ്‌സൈറ്റുകൾ ഉപയോഗിക്കരുത്

Published : Apr 18, 2025, 04:08 PM IST
ജെഇഇ മെയിൻ 2025: ഫലമറിയാൻ ഈ വെബ്‌സൈറ്റുകൾ ഉപയോഗിക്കരുത്

Synopsis

പത്ത് ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഫലം അറിയാനായി കാത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ സൈറ്റുകളിൽ വലിയ രീതിയിലുള്ള തിരക്ക് അനുഭവപ്പെടാം. ഫലം അറിയാനുള്ള തിരക്കിനിടയിൽ നിങ്ങൾ വ്യാജ സൈറ്റുകളിലേക്ക് എത്തിപ്പെടാൻ സാധ്യതയുണ്ട്

ജെഇഇ മെയിൻ സെഷൻ 2 ഫലം നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഉടൻ പ്രസിദ്ധീകരിക്കും. പത്ത് ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഫലം അറിയാനായി കാത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ സൈറ്റുകളിൽ വലിയ രീതിയിലുള്ള തിരക്ക് അനുഭവപ്പെടാം. ഫലം അറിയാനുള്ള തിരക്കിനിടയിൽ നിങ്ങൾ വ്യാജ സൈറ്റുകളിലേക്ക് എത്തിപ്പെടാൻ സാധ്യതയുണ്ട്. ഇത് നിങ്ങളുടെ വിവരങ്ങൾ ചോരാൻ കാരണമാകുന്നു. അതിനാൽ തന്നെ ഫലം വരുന്ന സമയത്തെ ആശയ കുഴപ്പങ്ങൾ ഒഴിവാക്കാനും വിവരങ്ങൾ ചോരാതെ സുരക്ഷിതമായി ഫലം അറിയാനും എൻടിഎ ഔദ്യോഗിക അറിയിപ്പിൽ നൽകിയിരിക്കുന്ന jeemain.nta.nic.in എന്ന സൈറ്റിൽ കയറാവുന്നതാണ്. 

അതേസമയം ചില സൈറ്റുകൾ JEE Main 2025 ന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളാണെന്ന് അവകാശപ്പെടുന്നുണ്ട്. ഫലം അറിയാനായി ഇത്തരം വ്യാജ സൈറ്റുകളിൽ കേറിയാൽ നിങ്ങളുടെ വിവരങ്ങൾ എളുപ്പത്തിൽ ലഭിക്കുകയും അത് ദുരുപയോഗം ചെയ്യുകയും ചെയ്യും. എൻടിഎയുടെ ഔദ്യോഗിക സൈറ്റുകളുടെ പട്ടികയിൽ നൽകിയിട്ടില്ലാത്ത സൈറ്റുകളിൽ കയറി ഫലം നോക്കുന്നത് സുരക്ഷിതമായിരിക്കില്ല. താഴെ കൊടുത്തിരിക്കുന്ന സൈറ്റുകളിൽ നിന്നും ഫലം നോക്കാൻ പാടില്ല. 

upmsp-edu.com/jee-mains-result-2024 

jeemainnic.in 

jeeguide.co.in/

ജെഇഇ മെയിൻ 2025 പരീക്ഷയിൽ 2.5 ലക്ഷം പേർക്കുള്ളിൽ റാങ്ക് നേടുന്ന ഉദ്യോഗാർത്ഥികൾക്ക് ജെഇഇ അഡ്വാൻസ്ഡ് 2025 പരീക്ഷ എഴുതാൻ അർഹതയുണ്ടായിരിക്കും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (ഐഐടി) പ്രവേശനത്തിലേക്കുള്ള ഒരു കേന്ദ്രീകൃത പ്രവേശന കവാടമാണ് ജെഇഇ അഡ്വാൻസ്ഡ്.

സിബിഎസ്ഇ പരീക്ഷ ഫലം മെയ് അവസാനത്തിലോ? ആശങ്കയിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും

PREV
Read more Articles on
click me!

Recommended Stories

മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കൊച്ചി ഐസിഎആർ-സിഐഎഫ്ടിയിൽ അവസരം; യംഗ് പ്രൊഫഷണൽ തസ്തികയിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ