കൊവിഡ് വ്യാപനം: ജെഇഇ മെയിൻ പരീക്ഷ മാറ്റിവെച്ചു; അപ്ഡേഷൻസിനായി വെബ്സൈറ്റ് പരിശോധിക്കണം

By Web TeamFirst Published May 5, 2021, 2:29 PM IST
Highlights

കൂടുതൽ അപ്‌ഡേറ്റുകൾക്കായി വിദ്യാർത്ഥികൾ ദേശീയ ടെസ്റ്റിംഗ് ഏജൻസിയുടെ (എൻ‌ടി‌എ) ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിക്കുന്നത് തുടരണമെന്നും അറിയിപ്പുണ്ട്. 

ന്യൂഡൽഹി: നിലവിലെ കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് ജെഇഇ മെയിൻ മെയ്‌ മാസ പരീക്ഷ മാറ്റിവച്ചു. ഈ മാസം നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് മാറ്റിയത്. ഏപ്രിൽ 27, 28, 30 തീയതികളിൽ നിശ്ചയിച്ചിരുന്ന ഏപ്രിൽ സെഷൻ നേരത്തെ മാറ്റിയിരുന്നു. മെയ് 24 മുതൽ 28 വരെ നിശ്ചയിച്ചിരുന്ന ജെഇഇ മെയിൻ മെയ് സെഷനും മാറ്റിവച്ചു. 

ഏപ്രിൽ, മെയ് സെഷനുകൾ ഉടൻ ഷെഡ്യൂൾ ചെയ്യുമെന്ന് എൻടിഎ വിജ്ഞാപനത്തിൽ പറയുന്നു. കൂടുതൽ അപ്‌ഡേറ്റുകൾക്കായി വിദ്യാർത്ഥികൾ ദേശീയ ടെസ്റ്റിംഗ് ഏജൻസിയുടെ (എൻ‌ടി‌എ) ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിക്കുന്നത് തുടരണമെന്നും അറിയിപ്പുണ്ട്. ജെഇഇ പരീക്ഷയുടെ ആദ്യ രണ്ട് സെഷനുകൾ ഫെബ്രുവരി, മാർച്ച് മാസത്തിൽ പൂർത്തിയായിരുന്നു. 
 

click me!