കൊവിഡ് വ്യാപനം; ജെഇഇ മെയിൻ പരീക്ഷ മാറ്റിവെച്ചു

Published : May 04, 2021, 04:59 PM IST
കൊവിഡ് വ്യാപനം;  ജെഇഇ മെയിൻ പരീക്ഷ മാറ്റിവെച്ചു

Synopsis

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏപ്രിലിൽ നടക്കേണ്ടിയിരുന്ന പരീക്ഷയും നേരത്തെ മാറ്റിവെച്ചിരുന്നു. ഏപ്രിൽ, മേയ് സെഷനുകളുടെ തിയ്യതികൾ ഒന്നിച്ച് പ്രസിദ്ധീകരിക്കുമെന്ന് കേന്ദ്ര മന്ത്രി രമേശ് പൊഖ്രിയാൽ ട്വിറ്ററിലൂടെ അറിയിച്ചു. 

ദില്ലി: ഈ മാസം 24 മുതൽ നടക്കാനിരുന്ന ജെഇഇ മെയിൻ പരീക്ഷ മാറ്റിവെച്ചു. രാജ്യത്തെ കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനമെന്ന് നാഷണൽ ടെസ്റ്റിങ്ങ് ഏജൻസി വ്യക്തമാക്കി. 

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഏപ്രിലിൽ നടക്കേണ്ടിയിരുന്ന പരീക്ഷയും നേരത്തെ മാറ്റിവെച്ചിരുന്നു. ഏപ്രിൽ, മേയ് സെഷനുകളുടെ തിയ്യതികൾ ഒന്നിച്ച് പ്രസിദ്ധീകരിക്കുമെന്ന് കേന്ദ്ര മന്ത്രി രമേശ് പൊഖ്രിയാൽ ട്വിറ്ററിലൂടെ അറിയിച്ചു. 

മേയ് സെഷൻ പരീക്ഷയിലേക്കുള്ള രജിസ്ട്രേഷൻ തീയതിയും പിന്നീട് അറിയിക്കും. പുതിയ വിവരങ്ങൾ അറിയാൻ എൻടിഎ യുടെ വെബ്സൈറ്റ് സന്ദർശിക്കാനാണ് നിർദേശം.

PREV
click me!

Recommended Stories

പ്ലസ് വണ്ണിന് പഠിക്കാൻ പത്താം ക്ലാസ് തോറ്റ ആളുടെ കവിത; പരാജയത്തിൽ നിന്ന് പാഠപുസ്തകത്തിലേക്കുള്ള യാത്ര സ്വപ്നതുല്യമെന്ന് കായംകുളം സ്വദേശി
സീറ്റുണ്ട്, അവസരമുണ്ട്, കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലെ ഹോട്ടൽ മാനേജ്‌മെന്റ് സ്ഥാപനത്തിൽ പഠിക്കാൻ അവസരം