ജെഇഇ മെയിൻ ഫലപ്രഖ്യാപനം ഉടൻ: പ്രധാന നിർദേശങ്ങൾ

Published : Sep 10, 2021, 03:54 PM ISTUpdated : Sep 10, 2021, 03:58 PM IST
ജെഇഇ മെയിൻ ഫലപ്രഖ്യാപനം ഉടൻ: പ്രധാന നിർദേശങ്ങൾ

Synopsis

 ജെഇഇ മെയിൻ സെഷൻ 4 പരീക്ഷകൾ ആഗസ്റ്റ് 26, 27, 31, സെപ്റ്റംബർ 1, 2 തീയതികളിലാണ് നടന്നത്. പരീക്ഷയുടെ ഉത്തരസൂചിക കഴിഞ്ഞദിവസം വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്തിരുന്നു. 

ദില്ലി: ജെഇഇ മെയിൻ സെഷൻ 4 ഫലങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി. എൻടിഎയുടെ ഔദ്യോഗിക വെബ്സൈറ്റായ http:// jeemain.nta.nic.in  ൽ ഫലം ലഭ്യമാകും. ജെഇഇ മെയിൻ സെഷൻ 4 പരീക്ഷകൾ ആഗസ്റ്റ് 26, 27, 31, സെപ്റ്റംബർ 1, 2 തീയതികളിലാണ് നടന്നത്. പരീക്ഷയുടെ ഉത്തരസൂചിക കഴിഞ്ഞദിവസം വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്തിരുന്നു. ജെഇഇ മെയിൻ 2021 ഫലം പ്രഖ്യാപിക്കുന്നത് അന്തിമ ഉത്തരസൂചികയുടെ അടിസ്ഥാനത്തിലാണ്. സ്കോർ പുനർമൂല്യനിർണയം/പുന -പരിശോധന എന്നിവയ്ക്ക് വ്യവസ്ഥയില്ല. ഇതുമായി ബന്ധപ്പെട്ട ഒരു കത്തിടപാടുകളും സ്വീകരിക്കില്ല. ഉദ്യോഗാർത്ഥികൾക്ക് സ്കോർ/റാങ്ക് കാർഡുകൾ അയയ്ക്കില്ല. പകരം ജെഇഇ (മെയിൻ) വെബ്സൈറ്റിൽ നിന്ന് http://jeemain.nta.nic.in സ്കോർ/റാങ്ക് കാർഡുകൾ ഡൗൺലോഡ് ചെയ്യണം.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

PREV
click me!

Recommended Stories

സൂം കോളിൽ പിരിച്ച് വിട്ടത് 900 പേരെ, ഇന്ത്യൻ സിഇഒയെ സ്വന്തം കമ്പനിയിൽ നിന്ന് പിരിച്ചുവിട്ടു, ചതിയെന്ന് വിശാൽ ഗാർഗ്
'ശരണ്യ സൂപ്പറാ...', ജന്മനാട്ടിൽ ആദ്യ നിയമനം നേടി ഊരാളി ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ ഡോക്ടർ ശരണ്യ