JEE Main Session 2 Result 2022 : ജെഇഇ മെയിൻ പരീക്ഷഫലം; പരിശോധിക്കേണ്ടതെങ്ങനെ?

By Web TeamFirst Published Aug 8, 2022, 11:10 AM IST
Highlights

24 പേർ നൂറ് ശതമാനം മാർക്ക് നേടി. കേരളത്തിൽ നിന്ന് തോമസ് ബിജു ചീരംവേലിക്ക് നൂറ് ശതമാനം മാർക്ക് ലഭിച്ചു.

ദില്ലി: ജെഇഇ മെയിൻ പരീക്ഷാ ഫലം (JEE Main Result) പ്രഖ്യാപിച്ചു. 24 പേർ നൂറ് ശതമാനം മാർക്ക് നേടി. കേരളത്തിൽ നിന്ന് തോമസ് ബിജു ചീരംവേലിക്ക് നൂറ് ശതമാനം മാർക്ക് ലഭിച്ചു. ജെഇഇ മെയിൻ സെഷൻ 2 എക്സാം റിസൾട്ട് ആറാം തീയതി പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട് പുറത്തുവന്നിരുന്നു. എന്നാൽ ആ​ഗസ്റ്റ് 8നാണ് ജെഇഇ ഫലം പ്രസിദ്ധികരിച്ചത്.  പരീക്ഷയുടെ ഉത്തരസൂചിക ആ​ഗസ്റ്റ് 3 ന് പുറത്തിറക്കിയിരുന്നു, നാഷണൽ ടെസ്റ്റിം​ഗ് ഏജൻസിയാണ് പരീക്ഷ ഫലം പുറത്തിറക്കിയത്. 6.29 ലക്ഷത്തിനടുത്ത് വിദ്യാർത്ഥികൾ ഇത്തവണ പരീക്ഷ എഴുതിയിരുന്നു. ജൂലൈ 25, ജൂലൈ 30 എന്നിങ്ങനെ രണ്ട് ഷിഫ്റ്റുകളിലായിട്ടാണ് പരീക്ഷ നടത്തിയത്. 

പരീക്ഷഫലം ലഭിക്കുന്നതിനായി വിദ്യാർത്ഥികൾക്ക് ആപ്ലിക്കേഷൻ നമ്പറും ജനനതീയതിയോ പാസ്‍വേർഡോ ഉപയോ​ഗിക്കാം. ഉത്തരസൂചികയിൻമേൽ പരാതി ഉന്നയിക്കാനുള്ള അവസരം വിദ്യാർത്ഥികൾക്ക് എൻ ടിഎ നൽകിയിരുന്നു. ആ​ഗസ്റ്റ് 5 ആയിരുന്നു ഒബ്ജക്ഷൻ ഉന്നയിക്കാനുള്ള അവസാന തീയതി.  jeemain.nta.nic.in എന്ന വെബ്സൈറ്റിൽ നിന്നും വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാം. ജൂലൈ 11 നാണ് സെഷൻ പരീക്ഷ ഫലം പ്രഖ്യാപിച്ചത്. 

ഫലം പരിശോധിക്കാം
ഔദ്യോ​ഗിക വെബ്സൈറ്റായ  jeemain.nta.nic.in സന്ദർശിക്കുക
ഹോം പേജിലെ JEE(Main) 2022 Session 2 Result" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ആപ്ലിക്കേഷൻ നമ്പർ, ജനനതീയതി അല്ലെങ്കിൽ പാസ്‍വേർഡ് നൽകുക
റിസൾട്ട് സ്ക്രീനിൽ ലഭ്യമാകും
ഫലം പരിശോധിച്ച് പ്രിന്റൗട്ട് എടുക്കുക.

JEE Main Session 2 2022 : ജെഇഇ മെയിൻ 2022 സെഷൻ 2 ഉത്തരസൂചിക പ്രസിദ്ധീകരിച്ചു; ഡൗൺലോഡ് ചെയ്യേണ്ടതെങ്ങനെ?

ഐ.ടി ഓഫീസർ ഒഴിവ്
തദ്ദേശ സ്വയംഭരണ (നഗരം) വകുപ്പിൽ അയ്യൻകാളി നഗര തൊഴിലുറപ്പ് സെല്ലിൽ ഒരു വർഷ കാലയളവിൽ കരാർ അടിസ്ഥാനത്തിൽ ഐ.ടി ഓഫീസർ തസ്തികയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് റഗുലർ കോഴ്‌സ് വഴി ബി.ടെക് (കമ്പ്യൂട്ടർ സയൻസ്) / ബി.ടെക് (ഐടി) അല്ലെങ്കിൽ എം.സി.എ/എം.എസ്‌സി കമ്പ്യൂട്ടർ സയൻസ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഐ.ടി മേഖലയിൽ അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം വേണം.  പ്രായപരിധി 45 വയസ്. 36,000 രൂപയാണ് പ്രതിമാസ ശമ്പളം. അപേക്ഷകൾ auegskerala@gmail.com  ൽ ഓഗസ്റ്റ് 10ന് വൈകിട്ട് അഞ്ചിനു മുമ്പ് അയയ്ക്കണം. അപേക്ഷാ ഫോമും മറ്റ് വിശദാംശങ്ങളും www.urban.lsgkerala.gov.in ൽ ലഭിക്കും.

പ്രോസസ്സ് അസോസിയേറ്റ് നിയമനം
കോട്ടയം: ജില്ലാ എംപ്ലോയബിലിറ്റി സെന്ററിന്റെയും കോട്ടയം മോഡൽ കരിയർ സെന്ററിന്റെയും ആഭിമുഖ്യത്തിൽ ബംഗളുരു ആസ്ഥാനമായ മൾട്ടിനാഷണൽ കമ്പനിയിലേക്ക് ഓഗസ്റ്റ് 12ന് എം.ജി. സർവകലാശാല ക്യാമ്പസിലെ സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്‌മെന്റ് സ്റ്റഡീസിലും സ്‌കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലും വച്ച പ്രോസസ്സ് അസ്സോസിയേറ്റ് തസ്തികയിലേക്ക് റിക്രൂട്ട്മെന്റ് നടത്തും. 2019ലോ ശേഷമോ ബിരുദമോ അതിനുമുകളിലുള്ള യോഗ്യതയോ നേടിയവർക്കാണ് അവസരം. താത്പര്യമുള്ളവർ https://forms.gle/vpS4hfWEDe1Dxyri8 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 7356754522, 8448920348

click me!