കൊവിഡ് വ്യാപനം; ജിപ്മാറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി മെയ് 31 ലേക്ക് നീട്ടി

Web Desk   | Asianet News
Published : May 13, 2021, 03:57 PM IST
കൊവിഡ് വ്യാപനം;  ജിപ്മാറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി മെയ് 31 ലേക്ക് നീട്ടി

Synopsis

 ജൂൺ 10 വരെ അപേക്ഷയിൽ തിരുത്തലുകൾ വരുത്താം. ജൂൺ 20-നാണ് ജിപ്മാറ്റ് പരീക്ഷ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. 

ദില്ലി: ജോയിന്റ് ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് അഡ്മിഷൻ ടെസ്റ്റിന് (ജിപ്മാറ്റ്) അപേക്ഷിക്കാനുള്ള തീയതി നീട്ടി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ). മേയ് 31 വരെയാണ് തീയതി നീട്ടിയിരിക്കുന്നത്. കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീയതി നീട്ടാനുള്ള എൻ.ടി.എ തീരുമാനം.

ജമ്മു, ബോധ്ഗയ ഐ.ഐ.എമ്മുകളിലെ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് കോഴ്സിലെ പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയാണിത്. പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിട്ടില്ലാത്ത വിദ്യാർഥികൾക്ക് jipmat.nta.ac.in/ www.nta.ac.in എന്നീ വെബ്സൈറ്റുകൾ വഴി അപേക്ഷിക്കാം. ഓൺലൈനായാണ് പരീക്ഷാഫീസടയ്ക്കേണ്ടത്. ജൂൺ 10 വരെ അപേക്ഷയിൽ തിരുത്തലുകൾ വരുത്താം. ജൂൺ 20-നാണ് ജിപ്മാറ്റ് പരീക്ഷ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. രണ്ടര മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷ ഇംഗ്ലീഷിലായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

18 വര്‍ഷം ഒരുമിച്ച്, ഒന്നുമുതല്‍ പിജി വരെ ഒരുമിച്ച് പഠിച്ച കളിക്കൂട്ടുകാരികള്‍ ജീവിത യാത്രകളിലേക്ക് വഴി പിരിയുന്നു
'നിങ്ങളുടെ സേവനം ഇനി ആവശ്യമില്ല, മതിയാക്കുന്നു', ഇന്ത്യയിലെ സ്ഥാപനങ്ങളിൽ നിന്ന് 12000 ജീവനക്കാരെ പിരിച്ചുവിട്ട് ഓറക്കിൾ