ജെഎൻയു പ്രവേശന പരീക്ഷ മെയ് 11 മുതൽ; രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി മാർച്ച് 31

By Web TeamFirst Published Mar 4, 2020, 9:10 AM IST
Highlights

പാര്‍ട്ട് ടൈം കോഴ്‌സുകളിലേക്കും പ്രവേശന പരീക്ഷയുണ്ട്. കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനാവശ്യമായ യോഗ്യത സംബന്ധിച്ച വിശദ വിവരങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനില്‍ ലഭ്യമാണ്.

ദില്ലി: ദില്ലി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. മേയ് 11 മുതല്‍ 14 വരെയാണ് പ്രവേശന പരീക്ഷ. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് പരീക്ഷ നടത്തുന്നത്. ബി.എ., എം.എ., ബി.എസ്‌സി., എം.എസ്‌സി., എം.എസ്‌സി. ഇന്റഗ്രേറ്റഡ്, എം.സി.എ., പി.ജി.ഡി.ഇ., എം.ടെക്., എം.പി.എച്ച്., എം.ഫില്‍., പിഎച്ച്.ഡി. എന്നിവയ്ക്ക് പുറമെ പാര്‍ട്ട് ടൈം കോഴ്‌സുകളിലേക്കും പ്രവേശന പരീക്ഷയുണ്ട്. കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനാവശ്യമായ യോഗ്യത സംബന്ധിച്ച വിശദ വിവരങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനില്‍ ലഭ്യമാണ്.

jnuexams.nta.nic.in -ല്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍ വായിച്ച ശേഷം ഇതേ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷാര്‍ഥിയുടെ ഫോട്ടോയും ഒപ്പും സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യണം. ഏപ്രില്‍ 07 മുതല്‍ 15 വരെ അപേക്ഷയിലെ തെറ്റുതിരുത്താനുള്ള അവസരം നല്‍കും. ഏപ്രില്‍ 30 മുതല്‍ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി - മാര്‍ച്ച് 31 വൈകീട്ട് 5 മണിവരെ. അപേക്ഷാഫീസിനെക്കുറിച്ചും മറ്റ് കൂടുതല്‍ വിവരങ്ങള്‍ക്കും ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍ കാണുക.

click me!