
ദില്ലി: ജവഹർലാൽ നെഹ്‌റു സർവകലാശാലയുടെ (ജെഎൻയു) അടുത്ത വൈസ് ചാൻസലർ തസ്തികയിലേക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അപേക്ഷ ക്ഷണിച്ചു. മന്ത്രാലയത്തിന്റെ സമർത്ഥ് റിക്രൂട്ട്‌മെന്റ് പോർട്ടൽ വഴി 2026 ഡിസംബർ 15 വൈകുന്നേരം അഞ്ച് മണി വരെ അപേക്ഷ സമർപ്പിക്കാം.
പ്രതിമാസം 2,10,000 രൂപയാണ് ശമ്പളം. യോഗ്യത: ഏതെങ്കിലും സർവകലാശാലയിൽ പ്രൊഫസർ തസ്തികയിൽ കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തിപരിചയമുള്ള പ്രമുഖ അക്കാദമിക് വിദഗ്ധനായിരിക്കണം.