കേരളത്തിലെ ഐ ടി ജീവനക്കാർക്കായി പ്രതിധ്വനിയുടെ വിർച്വൽ ജോബ് ഫെയർ; രജിസ്ട്രേഷൻ സെപ്റ്റംബർ 13 ന് മുമ്പ്

Published : Sep 11, 2021, 04:51 PM IST
കേരളത്തിലെ ഐ ടി ജീവനക്കാർക്കായി പ്രതിധ്വനിയുടെ വിർച്വൽ ജോബ് ഫെയർ; രജിസ്ട്രേഷൻ സെപ്റ്റംബർ 13 ന് മുമ്പ്

Synopsis

 ഐ ടി ജോലികൾക്കു മാത്രമായി നടത്തുന്ന ജോബ് ഫെയർ ജീവനക്കാർക്കും കമ്പനികൾക്കും പൂർണ്ണമായും സൗജന്യം  ആയിരിക്കും.

തിരുവനന്തപുരം: കേരളത്തിലെ ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന ആയ പ്രതിധ്വനി ഐ ടി ജീവനക്കാർക്കായി വിർച്വൽ ജോബ് ഫെയർ നടത്തുന്നു. ഐ ടി ജോലികൾക്കു മാത്രമായി നടത്തുന്ന ജോബ് ഫെയർ ജീവനക്കാർക്കും കമ്പനികൾക്കും പൂർണ്ണമായും സൗജന്യം  ആയിരിക്കും.  ഐ ടി കമ്പനികൾക്ക് അവർക്കു ആവശ്യമുള്ള ജോലികളിലേക്ക് ശെരിയായ ടെക്‌നിക്കൽ സ്‌കിൽസെറ്റ്  ഉള്ള  ജീവനക്കാരെ കണ്ടെത്താനും ഐ ടി ജീവനക്കാർക്ക് അവർക്കു ഇഷ്ടമുള്ള കമ്പനിയും ജോലിയും തിരഞ്ഞെടുക്കാനും പ്രതിധ്വനിയുടെ വിർച്വൽ ജോബ് ഫെയർ ഓട്ടോമേറ്റഡ് സംവിധാനം വഴി കഴിയും.

എഴുപത്തിഅഞ്ചിലധികം ഐ ടി കമ്പനികളാണ് ആദ്യ ദിവസങ്ങളിൽ തന്നെ  ജോബ് ഫെയറിലേക്കു രജിസ്റ്റർ ചെയ്തത്. കേരളത്തിൽ ഐ ടി മേഖലയ്ക്കായി മാത്രം നടക്കുന്ന ആദ്യ  വിർച്വൽ ജോബ് ഫെയർ ആണിത്. ജീവനക്കാരെ വേണ്ട ഐ ടി കമ്പനികൾ സെപ്റ്റംബർ 13 നു മുൻപായി രജിസ്റ്റർ ചെയ്യണം. ലിസ്റ്റ് ചെയ്യപ്പെടുന്ന ജോലികൾക്കു ഐ ടി ജീവനക്കാർക്ക് സെപ്റ്റംബർ 17 മുതൽ സെപ്റ്റംബർ 21 വരെ രജിസ്റ്റർ ചെയ്യാം. ജോബ് ഫെയർ ഇന്റർവ്യൂകൾ സെപ്റ്റംബർ 22 മുതൽ  സെപ്റ്റംബർ 30 വരെ നടക്കും.

വിവരങ്ങൾക്ക്  : 
രാഹുൽ ചന്ദ്രൻ  94476 99390  (ടെക്‌നോപാർക്ക്)
ദൃശ്യ  ഗോപിനാഥ് - 94974 19321 (കൊച്ചി)
ദീപ ആഷിക്ക് - 94955 80769 (കോഴിക്കോട്)

ഇമെയിൽ: itjobfair@prathidhwani.org 
വെബ്സൈറ്റ്: jobs.prathidhwani.org

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

PREV
click me!

Recommended Stories

സൂം കോളിൽ പിരിച്ച് വിട്ടത് 900 പേരെ, ഇന്ത്യൻ സിഇഒയെ സ്വന്തം കമ്പനിയിൽ നിന്ന് പിരിച്ചുവിട്ടു, ചതിയെന്ന് വിശാൽ ഗാർഗ്
'ശരണ്യ സൂപ്പറാ...', ജന്മനാട്ടിൽ ആദ്യ നിയമനം നേടി ഊരാളി ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ ഡോക്ടർ ശരണ്യ