Teacher Jobs : മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അദ്ധ്യാപക ഒഴിവ്; നിയമനം കരാർ അടിസ്ഥാനത്തിൽ

Published : Jun 04, 2022, 04:36 PM IST
Teacher Jobs :  മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അദ്ധ്യാപക ഒഴിവ്; നിയമനം കരാർ അടിസ്ഥാനത്തിൽ

Synopsis

സ്പെഷ്യല്‍ മ്യൂസിക് ടീച്ചര്‍ ഒഴിവിലേക്ക് പി.എസ്.എസി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതകള്‍ ഉണ്ടായിരിക്കണം.  

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള വെള്ളായണി ശ്രീ അയ്യന്‍കാളി മെമ്മോറിയല്‍ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ (Model Residential Sports School) സ്പോര്‍ട്സ് സ്‌കൂളില്‍ ഒഴിവുള്ള അദ്ധ്യാപക തസ്തികളിലേക്ക്  നിയമനം (teacher vacancy) നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇംഗ്ലീഷ്, നാച്വറല്‍ സയന്‍സ് അദ്ധ്യാപകരുടേയും കൂടാതെ മ്യൂസിക് ടീച്ചറുടേയും ഓരോ ഒഴിവുകളാണുള്ളത്. ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദവും ബി.എഡുമാണ് യോഗ്യത. സ്പെഷ്യല്‍ മ്യൂസിക് ടീച്ചര്‍ ഒഴിവിലേക്ക് പി.എസ്.എസി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതകള്‍ ഉണ്ടായിരിക്കണം.  

കേരള മീഡിയ അക്കാദമി പുരസ്കാരം; ഏഷ്യാനെറ്റ് ന്യൂസിന് മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ്

വെള്ളപേപ്പറില്‍ വിശദമായി തയ്യാറാക്കിയ ബയോഡേറ്റയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം  ജൂണ്‍ പത്ത് വൈകുന്നേരം അഞ്ചിന് മുമ്പ് ലഭിക്കത്തക്ക വിധത്തില്‍ തപാലായോ ഇ-മെയിലായോ അപേക്ഷിക്കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. വിലാസം-സീനിയര്‍ സൂപ്രണ്ട്, ശ്രീ അയ്യന്‍കാളി മെമ്മോറിയല്‍ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്‌കൂള്‍, വെള്ളായണി, തിരുവനന്തപുരം 695522 , ഇ-മെയില്‍: samgmrss@gmail.com. കൂടുതല്‍ വിവരങ്ങള്‍ക്ക്:  0471-2381601.

PREV
click me!

Recommended Stories

ജർമ്മൻ യൂണിവേഴ്സിറ്റി ബിരുദവും യൂറോപ്യൻ കരിയറും സ്വന്തമാക്കാം! ജർമ്മൻ ടെക് പാത്ത്‌വേ പ്രോഗ്രാമുമായി കൊച്ചിൻ ജെയിൻ യൂണിവേഴ്സിറ്റി
ഇന്ത്യയിലെ ആദ്യ 'ഇന്നൊവേഷന്‍ ട്രെയിന്‍' വരുന്നു; തുടക്കം തിരുവനന്തപുരത്ത് നിന്ന്, വിദ്യാര്‍ത്ഥി സംരംഭകര്‍ക്ക് അവസരം