ഇതാ മികച്ച അവസരം, കരിയര്‍ തുടങ്ങാം, മാസം അഞ്ചക്ക തുക പോക്കറ്റിൽ! അവസരം അസാപ് വഴി, ഒഴിവുകളും വിവരങ്ങളും അറിയാം

Published : Nov 18, 2023, 11:13 PM ISTUpdated : Nov 23, 2023, 10:58 PM IST
ഇതാ മികച്ച അവസരം, കരിയര്‍ തുടങ്ങാം, മാസം അഞ്ചക്ക തുക പോക്കറ്റിൽ! അവസരം അസാപ് വഴി, ഒഴിവുകളും വിവരങ്ങളും അറിയാം

Synopsis

ഇന്‍ഫര്‍മേഷന്‍ കേരള മിഷനു കീഴില്‍ 148 സിവില്‍ എഞ്ചിനീയര്‍മാര്‍ക്കാണ് അവസരം

തിരുവനന്തപുരം: കരിയര്‍ തുടങ്ങാന്‍ മികച്ച അവസരം കാത്തിരിക്കുന്ന സിവില്‍ എഞ്ചിനീയറിങ് ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് വേതനത്തോടെയുള്ള ഇന്റേണ്‍ഷിപ്പ് പദ്ധതിയുമായി അസാപ് കേരള. ഇന്‍ഫര്‍മേഷന്‍ കേരള മിഷനു കീഴില്‍ 148 സിവില്‍ എഞ്ചിനീയര്‍മാര്‍ക്കാണ് അവസരം. കൊച്ചി കോര്‍പറേഷനിലെ 74 ഡിവിഷനുകളില്‍ ട്രെയ്‌നി എഞ്ചിനീയറായാണ് ജോലി ചെയ്യേണ്ടത്. ഫീല്‍ഡ് വര്‍ക്കും ഉണ്ടായിരിക്കും.

തിരുവനന്തപുരത്തുകാർ അറിഞ്ഞോ? ഹഡിൽ ഗ്ലോബലിൽ ധാരണപത്രം ഒപ്പുവച്ചു! 'തലസ്ഥാന ജില്ലയെ ടെക്നോളജി ഹബ്ബായി മാറ്റും'

യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസാപ് കേരളയുടെ വെബ്‌സൈറ്റ് (https://asapmis.asapkerala.gov.in/Forms/Student/Common/3/290) മുഖേന രജിസ്റ്റര്‍ ചെയ്യണം. 500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായാല്‍ സ്‌ക്രീനിങ് ഉണ്ടായിരിക്കും. എഴുത്തു പരീക്ഷയും അഭിമുഖവും ഉള്‍പ്പെടുന്ന സ്‌ക്രീനിങിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ റാങ്ക് ലിസ്റ്റ് തയ്യാറാക്കി പ്രസിദ്ധീകരിക്കും. നവംബര്‍ 30 ആണ് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയ്യതി. രജിസ്റ്റർ ചെയ്യാനുള്ള ലിങ്കിന് ഇവിടെ ക്ലിക്ക് ചെയ്യുക

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ അസാപ്പിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത ഇലക്ട്രിക് വാഹനങ്ങളോടുള്ള പ്രിയം വർധിച്ചു വരുന്ന സാഹചര്യത്തിൽ മികച്ച തൊഴിലും കരിയറും നേടാൻ സഹായിക്കുന്ന ഇലക്ട്രിക് വെഹിക്കിള്‍ പ്രൊഡക്റ്റ് ഡിസൈന്‍ എഞ്ചിനീയര്‍ കോഴ്‌സ് സൗജന്യമായി പഠിക്കാന്‍ അസാപ് കേരള അവസരമൊരുക്കുന്നു എന്നതാണ്. തിരുവല്ല കുന്നന്താനം അസാപ് സ്‌കില്‍ പാര്‍ക്കിലെ ഇലക്ട്രിക്ക് വെഹിക്കിൾ സെന്ററിൽ വെച്ചാണ് പരിശീലനം സംഘടിപ്പിക്കുക. അസാപ് കേരളയുടെ ഇലക്ട്രിക് വാഹനങ്ങളുടെ വിവിധ കോഴ്‌സുകൾക്ക് വേണ്ടി സജ്ജമാക്കിയ മികച്ച ലാബ് സൗകര്യത്തോടെ ഈ കോഴ്സ് പഠിക്കാം. 18 മുതൽ 45 വയസ്സ് വരെയുള്ളവർക്ക് ഈ സൗജന്യ കോഴ്സിന് അപേക്ഷിക്കാം. കോഴ്സിന്റെ  50% സീറ്റുകള്‍ പട്ടികജാതി വിഭാഗക്കാര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. കോഴ്സിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ ഫോണുമായി തിരുവല്ല മല്ലപ്പള്ളി റോഡില്‍ സ്ഥിതി ചെയ്യുന്ന അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലെത്തി അഡ്മിഷന്‍ എടുക്കേണ്ടതാണ്. ക്ലാസുകൾ ഈ മാസം 20 മുതൽ തുടങ്ങും. കൂടുതൽ വിവരങ്ങൾക്ക്: 96560 43142, 799 449 7989

ഇലക്ട്രിക്ക് വാഹനങ്ങൾക്ക് പ്രിയമേറുന്നു, മുന്നിൽ മികച്ച തൊഴിലും കരിയറും, സൗജന്യമായി പഠിച്ചാലോ! അസാപിൽ അവസരം

PREV
click me!

Recommended Stories

പി.ജി മെഡിക്കൽ കോഴ്‌സ് പ്രവേശനം; രണ്ടാം ഘട്ട അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു
48,954 ഒഴിവുകൾ! ഈ ചാൻസ് പാഴാക്കരുത്; എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു