മാസം രണ്ടു ലക്ഷം രൂപ വരെ ശമ്പളം, പ്രായപരിധി 40 വയസ്സ്; അടിച്ചു കേറി വാ, ടിക്കറ്റും വിസയും ഇൻഷുറൻസും സൗജന്യം

Published : Oct 05, 2024, 07:06 PM IST
മാസം രണ്ടു ലക്ഷം രൂപ വരെ ശമ്പളം, പ്രായപരിധി 40 വയസ്സ്; അടിച്ചു കേറി വാ, ടിക്കറ്റും വിസയും ഇൻഷുറൻസും സൗജന്യം

Synopsis

കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവരാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകര്‍ 40 വയസ്സിന് മുകളിലുള്ളവര്‍ ആകരുത്.

തിരുവനന്തപുരം: ബെൽജിയത്തിലെ പ്രമുഖ കമ്പനിയിലേക്ക് ടെക്‌നീഷ്യന്മാരെ തെരഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.  കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേനയാണ് റിക്രൂട്ട്മെന്‍റ്. ഇലക്ട്രിക്കൽ ടെക്‌നിഷ്യൻ, ഇലക്ട്രോ മെക്കാനിക്കൽ ടെക്‌നിഷ്യൻ, മെക്കാനിക്കൽ ടെക്‌നിഷ്യൻ, മെഷീൻ ഇൻസ്‌പെക്ടർ (ഫോക് ലിഫ്റ്റ് , ഏരിയൽ വർക്ക് പ്ലാറ്റഫോം , ടെലി ഹാൻഡ്‌ലെർ) എന്നീ ട്രേഡുകളിലുള്ള ഡിപ്ലോമ അല്ലെങ്കിൽ എഞ്ചിനീയറിംഗ് ബിരുദം ഉള്ളവർക്ക് അപേക്ഷകൾ അയയ്ക്കാം. 

അതാത് മേഖലകളിൽ ചുരുങ്ങിയത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും ഇംഗ്ലീഷിൽ നല്ല പ്രാവീണ്യവും ഉള്ളവരാണ് അപേക്ഷകള്‍ അയയ്ക്കേണ്ടത്.  40 വയസ്സാണ് പ്രായപരിധി. ആകർഷകമായ ശമ്പളത്തിന് പുറമെ (പ്രതിമാസ ശമ്പളം ഏകദേശം ഒന്നര ലക്ഷം മുതൽ രണ്ടു ലക്ഷം വരെ)  എയർ ടിക്കറ്റ്, വിസ, മെഡിക്കൽ ഇൻഷുറൻസ്,  ലഞ്ച് വൗച്ചർ, ഷിഫ്റ്റ് ബോണസ് എന്നിവ സൗജന്യമായിരിക്കും. 

Read Also - യുഎഇയിലെ പ്രമുഖ കമ്പനിയിൽ 310 ഒഴിവുകൾ; സൗജന്യ വിസ, താമസസൗകര്യം, മെഡിക്കൽ ഇൻഷുറൻസ്, നിയമനം സർക്കാർ സ്ഥാപനം വഴി

താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ, പാസ്പോർട്ട്, വിദ്യാഭ്യാസ യോഗ്യതയുടെ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം 2024 ഒക്‌ടോബർ 15 ന് മുൻപ് eu@odepc.in എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കുക. കൂടുതല്‍ വിവരങ്ങൾക്ക്  www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ -0471-2329440/41/42/43/45; Mob: 77364 96574. ഒഡെപെക്കിനു മറ്റു ശാഖകളോ ഏജൻറ്റുമാരോ ഇല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

48,954 ഒഴിവുകൾ! ഈ ചാൻസ് പാഴാക്കരുത്; എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു
നിർമ്മിത ബുദ്ധിയും ഓട്ടോമേഷനും, വ്യോമയാന മേഖലയുടെ മുഖച്ഛായ മാറുന്നു; വിദ്യാർത്ഥികൾ കാലത്തിനൊത്ത് മാറണമെന്ന് സെന്തിൽ കുമാർ