പ്രോഗ്രാം ഓഫീസർ, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ, ഫീൽഡ് അസിസ്റ്റന്റ്, കമ്പ്യൂട്ടർ ഓപ്പറേറ്റർ ഒഴിവുകൾ

By Web TeamFirst Published Aug 16, 2022, 2:01 PM IST
Highlights

 ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്ക് ഫീൽഡ് അസിസ്റ്റന്റ്, കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികകളിലേക്കും അപേക്ഷിക്കാം.

തിരുവനന്തപുരം: കേന്ദ്ര തൊഴിൽ സംരംഭകത്വ വികസന മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന തൃശൂർ ജൻ ശിക്ഷൺ സൻസ്ഥാനിൽ   പ്രോഗ്രാം ഓഫീസർ, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ, ഫീൽഡ് അസിസ്റ്റന്റ്, കമ്പ്യൂട്ടർ ഓപ്പറേറ്റർ തുടങ്ങി താൽക്കാലിക ഒഴിവുകളിലേയ്ക്ക്  അപേക്ഷിക്കാം. ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്ക് പ്രോഗ്രാം ഓഫീസർ, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ,  തസ്തികകളിലേക്കും ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്ക് ഫീൽഡ് അസിസ്റ്റന്റ്, കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികകളിലേക്കും അപേക്ഷിക്കാം. പ്രായപരിധി: 30-40, തൃശൂർ ജില്ലയിൽ താമസിക്കുന്നവരായിരിക്കണം. 

സാമൂഹ്യ ക്ഷേമ, സാക്ഷരത, തൊഴിൽ പരിശീലന രംഗങ്ങളിൽ  രണ്ട് വർഷത്തെ പ്രവർത്തന പരിചയമുള്ള ഫീൽഡ് വർക്ക്‌ ചെയ്യാൻ താൽപ്പര്യമുള്ളവർക്ക് മുൻഗണന. വെള്ളക്കടലാസിൽ എഴുതിയ അപേക്ഷയും  യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പിയും സഹിതം ഡയറക്ടർ, ജൻശിക്ഷൺ സൻസ്ഥാൻ, കെ.സി.ആർ.എ.22, കൂർക്കഞ്ചേരി പി.ഒ. തൃശൂർ ജില്ല, 680007 എന്ന വിലാസത്തിലോ jsskdr@gmail.com എന്ന മെയിൽ ഐഡിയിലോ ആഗസ്റ്റ് 22ന് മുമ്പായി അപേക്ഷിക്കുക.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 20 ലക്ഷം പേർക്ക് തൊഴിൽ നൽകും: മന്ത്രി വി. ശിവൻകുട്ടി

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 20 ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്നും സ്വന്തമായി വീടില്ലാത്ത പരമാവധി ആളുകൾക്ക് വീട് നിർമ്മിച്ച് നൽകുമെന്നും പൊതുവിദ്യാഭ്യാസ  തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ആരോഗ്യരംഗത്തെ വിപുലമായ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനായി നടപ്പിലാക്കുന്ന ആരോഗ്യമേളയുടെ ചിറയിൻകീഴ് ബ്ലോക്ക്‌തല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാന സർക്കാർ കൂടുതൽ ശ്രദ്ധ ചെലുത്തുന്നത് വിദ്യാഭ്യാസ -ആരോഗ്യ മേഖലയിലാണെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യമേഖലയിൽ ഗ്രാമങ്ങളിൽ മികച്ച മുന്നേറ്റമാണുള്ളത്. ആളുകൾക്ക് ചെന്നെത്താവുന്ന ദൂരത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും ആശാവർക്കർമാരുടെ സേവനവും ലഭ്യമാണ്. സർക്കാർ ആശുപത്രികളെല്ലാം  ഹൈടെക് സേവനങ്ങളാണ് നൽകുന്നതെന്നും മന്ത്രി പറഞ്ഞു. രാജ്യത്തിന് തന്നെ മാതൃകയാവുന്ന തരത്തിൽ ഒട്ടനവധി ജനക്ഷേമ പദ്ധതികളാണ് ആരോഗ്യരംഗത്ത് നടപ്പാക്കിവരുന്നത്. സർക്കാർ ആശുപത്രികളുടെ അടിസ്ഥാന വികസനത്തിന് കിഫ്ബി വലിയ പങ്കാണ് വഹിക്കുന്നത്. ആറു വർഷം കൊണ്ട് 70,000 കോടി രൂപയാണ് വികസനങ്ങൾക്കായി   ചെലവഴിച്ചിട്ടുള്ളത്. ചികിത്സ ലഭിക്കാതെ ഒരു രോഗിയും ബുദ്ധിമുട്ടരുതെന്നതാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതോടൊപ്പം  ആരോഗ്യമേളയ്ക്ക് മുന്നോടിയായി  ചിറയിൻകീഴ് ബ്ലോക്ക്‌  സംഘടിപ്പിച്ച വിവിധ മത്സരങ്ങളുടെ വിജയികൾക്ക് മന്ത്രി പുരസ്‌കാരം നൽകി.

ചിറയിൻകീഴ്ബ്ലോക്കിനു കീഴിലെ ആറു ഗ്രാമപഞ്ചായത്തുകളും ആരോഗ്യ സന്ദേശ പ്രചരണാർത്ഥം നടത്തിയ  ഘോഷയാത്രയോടെയാണ് മേളയ്ക്ക് തുടക്കം കുറിച്ചത്. ഇന്ന് (ആഗസ്റ്റ് പതിനാല്) രാവിലെ 8 മണി മുതൽ വൈകുന്നേരം 4 മണി വരെ ശാർക്കര യു. പി. എസ്സിൽ  വിപുലമായ പരിപാടികളാണ് ആരോഗ്യമേളയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.

പൊതുജനാരോഗ്യ മേഖലയില്‍ കുടുംബശ്രീ, ഐ. സി. ഡി. എസ് പ്രവർത്തകർ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ പ്രദര്‍ശനം, ബോധവത്കരണ ക്ലാസുകള്‍, സിദ്ധ, അലോപ്പതി, ഹോമിയോ, ആയുർവേദ വിഭാഗങ്ങളുടെ  മെഡിക്കല്‍ ക്യാമ്പ് കുട്ടികള്‍ക്കുള്ള രോഗ പ്രതിരോധ കുത്തിവയ്പ്പുകള്‍, കോവിഡ് പ്രതിരോധ കുത്തിവയ്പ്പുകള്‍, ഹെൽത്ത്കാർഡ് രജിസ്ട്രേഷൻ, ഭക്ഷ്യമേള എന്നിവയോടൊപ്പം  കലാപരിപാടികളും അരങ്ങേറും.

വി. ശശി എം. എൽ. എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം, ജില്ലാ പഞ്ചായത്ത് മെമ്പർ ആർ. സുഭാഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ പി.സി, ചിറയിൻകീഴ്, കടക്കാവൂർ, വക്കം, മുദാക്കൽ, കിഴുവിലം, അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തുകളിലെ   പ്രസിഡന്റുമാർ, വാർഡ് മെമ്പർമാർ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ആശ വിജയൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

click me!