ഇന്നത്തെ തൊഴിൽവാർത്തകൾ; നടനഗ്രാമത്തിൽ ആയ, പോളിടെക്‌നിക് കോളേജ് വാച്ച്മാൻ, മറ്റൊഴിവുകളും

By Web TeamFirst Published Nov 30, 2022, 3:38 PM IST
Highlights

കേരള സർക്കാർ സാംസ്കാരികവകുപ്പ് സ്ഥാപനമായ ഗുരു ഗോപിനാഥ് നടനഗ്രാമത്തിലേക്ക് ആയ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 10-ാം ക്ലാസ്സ് ആണ് മിനിമം യോഗ്യത. 

തിരുവനന്തപുരം:  കേരള സർക്കാർ സാംസ്കാരികവകുപ്പ് സ്ഥാപനമായ ഗുരു ഗോപിനാഥ് നടനഗ്രാമത്തിലേക്ക് ആയ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 10-ാം ക്ലാസ്സ് ആണ് മിനിമം യോഗ്യത. ആയയുടെ പ്രവർത്തി പരിചയം, കുട്ടികൾക്ക് ക്രാഫ്റ്റ് മേക്കിങ് അറിയുന്നവർ, മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകൾ കൈകാര്യം ചെയ്യാൻ അറിയുന്നവർ, എന്നിവർക്ക് മുൻഗണന. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 10. കൂടുതൽ വിവരങ്ങൾക്ക് ഗുരുഗോപിനാഥ് നടനഗ്രാമം, വട്ടിയൂർക്കാവ്, തിരുവനന്തപുരം എന്ന വിലാസത്തിലോ secretaryggng@gmail.com എന്ന മെയിലിലോ, ബന്ധപ്പെടേണ്ടതാണ്. ഫോൺ - 0471-2364771.

വാച്ച്മാൻ തസ്തികയിലേക്ക് അഭിമുഖം
വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ വാച്ച്മാൻ തസ്തികയിലെ താൽക്കാലിക ഒഴിവിലേയ്ക്കുളള അഭിമുഖം ഡിസംബർ 3ന് രാവിലെ 10 മണിക്ക് കോളേജിൽ വച്ച് നടത്തുന്നു. വാച്ച്മാൻ തസ്തികയിൽ മുൻകാലപരിചയമുളളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്. ഫോൺ : 0471-2360391.

കോഴിക്കോട് ഗവ. ലോ കോളേജിൽ ഗസ്റ്റ് ലക്ചറർ: കൂടിക്കാഴ്ച 8ന്
കോഴിക്കോട് ഗവ. ലോ കോളേജിൽ 2022-23 അധ്യയന വർഷത്തിൽ മാനേജ്മെന്റ് വിഷയത്തിൽ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നതിന് കൂടിക്കാഴ്ച നടത്തും. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ ഡിസംബർ 8ന് രാവിലെ 10.30ന് കോളേജ് പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചയ്ക്കെത്തണം. മാനേജ്മെന്റിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബിരുദാനന്തരബിരുദവും നെറ്റുമാണ് യോഗ്യത. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. യുജിസി റെഗുലേഷൻ ആക്ട് അനുസരിച്ചാണ് നിയമനം.

ഡെപ്യൂട്ടേഷൻ നിയമനം
തിരുവനന്തപുരത്തുള്ള നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ ഡിഫറന്റലി ഏബിൾഡ്-ൽ കരിയർ അസിസ്റ്റന്റ് (ഗ്രൂപ്പ് സി, നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ) തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. ശമ്പള സ്‌കെയിൽ: 29200-92300. നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ ഡിഫറന്റലി ഏബിൾഡ്-ന് കീഴിലുള്ളതോ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കീഴിൽ ജോലി ചെയ്യുന്നതോ ആയ നിർദ്ദിഷ്ഠ യോഗ്യതയുള്ള ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം.

സോഷ്യൽവർക്ക്, സോഷ്യോളജി, സൈക്കോളജി എന്നിവയിൽ ബിരുദാനന്തരബിരുദം, ഡിസബിലിറ്റി സ്റ്റഡീസ് തുടങ്ങിയ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സോഷ്യൽ വർക്ക്, കരിയർ ഗൈഡൻസ് എന്നിവയിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. താല്പര്യമുള്ളവർ ഡിസംബർ 12 നകം അസിസ്റ്റന്റ് ഡയറക്ടർ ഓഫ് എംപ്ലോയ്‌മെന്റ്, നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ ഡിഫറന്റലി ഏബിൾഡ് (മിനിസ്ട്രി ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റ്), നാലാഞ്ചിറ പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷ നൽകണം. മുൻപ് അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

click me!