Union Bank Recruitment 2022 : യൂണിയൻ ബാങ്കിൽ സ്പെഷലിസ്റ്റ് ഓഫീസർ; 25 ഒഴിവുകൾ; അവസാന തീയതി ജനുവരി 7

Web Desk   | Asianet News
Published : Dec 27, 2021, 03:22 PM ISTUpdated : Dec 27, 2021, 03:23 PM IST
Union Bank Recruitment 2022 : യൂണിയൻ ബാങ്കിൽ സ്പെഷലിസ്റ്റ് ഓഫീസർ; 25 ഒഴിവുകൾ; അവസാന തീയതി ജനുവരി 7

Synopsis

ജനുവരി 7 ആണ് അപേ​ക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം. 

ദില്ലി: യൂണിയൻ ബാങ്ക് (Union Bank) എക്സിക്യൂട്ടീവ്/സ്പെഷലിസ്റ്റ് ഓഫീസേഴ്സ്/ഡൊമെയ്ൻ എക്സ്പെർട്ട് 25 ഒഴിവുകളിലേക്ക് അപേക്ഷ (25 Vacancies) ക്ഷണിച്ചു. 2022 ജനുവരി 7 ആണ് അപേ​ക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റായ unionbankofindia.co.in ലൂടെ അപേക്ഷ സമർപ്പിക്കാം. 

ഡിജിറ്റൽ ടീം: സീനിയർ മാനേജർ - 1, മാനേജർ - 1, അനലിറ്റിക്സ് ടീം:  മാനേജർ -ഡേറ്റ സയന്റിസ്റ്റ് -2, മാനേജർ: ഡേറ്റ അനലിസ്റ്റ് - 2, മാനേജർ: സ്റ്റാറ്റിഷ്യൻ -2, എക്കണോമിസ്റ്റ് ടീം: സീനിയർ മാനേജർ (എക്കണോമിസ്റ്റ് ) - 2, മാനേജർ(എക്കണോമിസ്റ്റ്) - 2, റിസർച്ച് ടീം: സീനിയർ മാനേജർ (ഇൻഡസ്ട്രി റിസർച്ച്) - 2, മാനേജർ (ഇൻഡസ്ട്രി റിസർച്ച്) -2, എപിഐ മാനേജ്മെന്റ് ടീം: സീനിയർ മാനേജർ (എപിഐ) -2, മാനേജർ (എപിഐ) 2, ഡിജിറ്റൽ ലെൻഡിം​ഗ് ആന്റ് ഫിൻടെക് ടീം: സീനിയർ മാനേജർ (ഡിജിറ്റൽ ലെൻഡിം​ഗ് ആന്റ് ഫിൻടെക്) - 2, മാനേജർ  (ഡിജിറ്റൽ ലെൻഡിം​ഗ് ആന്റ് ഫിൻടെക്) - 2,  എന്നിങ്ങനെയാണ് ഒഴിവുകൾ. 

ഓൺലൈൻ‌ നെറ്റ് ബാങ്കിം​ഗ്, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിവയിലേതെങ്കിലുമൊന്ന് ഉപയോ​ഗിച്ച് ഫീസടക്കാം. ജനറൽ/ഇഡബ്ലിയുഎസ്/ഒബിസി ഉദ്യോ​ഗാർത്ഥികളുടെ ഫീസ് -800. എസ് സി, എസ് റ്റി, പിഡബ്ലിയുബിഡി എന്നിവർക്ക് 150 ആണ് ഫീസ്. ഡിസബർ 18 മുതൽ അപേക്ഷ നടപടികൾ ഔദ്യോ​ഗിക വെബ്സൈറ്റിൽ‌ ആരംഭിച്ചു. ജനുവരി 7 വരെ അപേക്ഷിക്കാം. പരീക്ഷക്കുള്ള കോൾ ലെറ്റർ ഇമെയിൽ വഴി അയക്കുകയോ ബാങ്ക് വെബ്സൈറ്റിൽ അപ്‍ലോഡ് ചെയ്യുകയോ ചെയ്യും. ചുരുക്കപ്പട്ടികയും അഭിമുഖവും വഴിയായിരിക്കും നിയമനം. 

PREV
click me!

Recommended Stories

18 വര്‍ഷം ഒരുമിച്ച്, ഒന്നുമുതല്‍ പിജി വരെ ഒരുമിച്ച് പഠിച്ച കളിക്കൂട്ടുകാരികള്‍ ജീവിത യാത്രകളിലേക്ക് വഴി പിരിയുന്നു
'നിങ്ങളുടെ സേവനം ഇനി ആവശ്യമില്ല, മതിയാക്കുന്നു', ഇന്ത്യയിലെ സ്ഥാപനങ്ങളിൽ നിന്ന് 12000 ജീവനക്കാരെ പിരിച്ചുവിട്ട് ഓറക്കിൾ