ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ ജോലി ഒഴിവ്, അപേക്ഷിക്കാം

Published : Oct 30, 2022, 02:28 PM IST
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ ജോലി ഒഴിവ്, അപേക്ഷിക്കാം

Synopsis

ദിവസവേതനാടിസ്ഥാനത്തില്‍ മേട്രണ്‍ (വനിത) തസ്തികയില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല വനിതാ ഹോസ്റ്റലുകളില്‍ പ്രതിദിനം 660/- രൂപ (പരമാവധി 17820/- രൂപ ) വേതനത്തോടെ ദിവസവേതനാടിസ്ഥാനത്തില്‍ മേട്രണ്‍ (വനിത) തസ്തികയില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ഇതിനായി 2022 നവംബർ ഒന്നിന് (ചൊവ്വ ) രാവിലെ 10.30 ന് സര്‍വകലാശാല ആസ്ഥാനത്ത് വച്ച് വാക്ക് - ഇന്‍ - ഇന്റര്‍വ്യൂ നടത്തുന്നു .

ഉദ്യോഗാര്‍ത്ഥികള്‍ (വനിത) ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് രണ്ടാം ക്ലാസ് ബിരുദം നേടിയവരും 30 വയസ്സില്‍ കുറയാതെ പ്രായമുള്ളവരും പ്രവൃത്തി പരിചയം ഉള്ളവരുമായിരിക്കണം.

യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെയും പ്രവൃത്തി പരിചയ സ‍ർട്ടിഫിക്കറ്റുകളുടെയും അസലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡാറ്റയും സഹിതം 2022 നവംബർ ഒന്നിന് ചൊവ്വാഴ്ച്ച രാവിലെ 10.00 മണിയ്ക്ക് സര്‍വകലാശാല ആസ്ഥാനത്ത് ഹാജരാകേണ്ടതാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് യാത്രാപ്പടി നല്‍കുന്നതല്ല. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്സൈറ്റിലും (www.ssus.ac.in) ലഭ്യമാണ് .

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു