ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കായി ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പ്: ഫെബ്രുവരി 5 വരെ അപേക്ഷിക്കാം

By Web TeamFirst Published Jan 20, 2021, 9:17 AM IST
Highlights

കേരളത്തിൽ പഠിച്ച സ്ഥിര താമസക്കാരായ മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥികള്‍ക്കാണ് അപേക്ഷിക്കാൻ കഴിയുക

തിരുവനന്തപുരം: സർക്കാർ/എയ്‌ഡഡ് സ്ഥാപനങ്ങളിൽ ബിരുദം/ബിരുദാനന്തര ബിരുദ തലങ്ങളിൽ പഠിച്ച് ഉന്നതവിജയം നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പിന് ഫെബ്രുവരി അഞ്ചുവരെ അപേക്ഷിക്കാം. കേരളത്തിൽ പഠിച്ച സ്ഥിര താമസക്കാരായ മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥികളിൽ ബിരുദതലത്തിൽ 80 ശതമാനം മാർക്കും ബിരുദാനന്തര ബിരുദതലത്തിൽ 75 ശതമാനം മാർക്കും നേടിയവർക്കാണ് അപേക്ഷിക്കാൻ കഴിയുക. 15,000 രൂപയാണ് സ്കോളർഷിപ്പ്. ബി.പി.എൽ. വിഭാഗക്കാർക്കാണ് മുൻഗണന. www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. വിശദ വിവരങ്ങൾക്ക് 0471 2300524, 2302090 എന്ന നമ്പറിൽ ബന്ധപ്പെടുക.

click me!