ചാല ഐടിഐയിൽ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്

Published : Feb 13, 2026, 03:46 PM IST
job vacancy

Synopsis

ചാല ഐ.ടി.ഐയിൽ മൾട്ടിമീഡിയ അനിമേഷൻ ആൻഡ് സ്പെഷ്യൽ എഫക്ട്സ് ട്രേഡിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ താത്കാലിക ഒഴിവുകളിലേക്ക് ഫെബ്രുവരി 16 ന് ഉച്ചയ്ക്ക് അഭിമുഖം നടത്തും.

തിരുവനന്തപുരം: ചാല ഐ.ടി.ഐയിൽ മൾട്ടിമീഡിയ അനിമേഷൻ ആൻഡ് സ്പെഷ്യൽ എഫക്ട്സ് ട്രേഡിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ താത്കാലിക ഒഴിവുകളിലേക്ക് ലത്തീൻ കാത്തലിക്/ ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിൽ നിന്നും പി.എസ്.സി റൊട്ടേഷൻ ചാർട്ട് അനുസരിച്ചുള്ള നിയമനത്തിനായി ഫെബ്രുവരി 16 ന് ഉച്ചയ്ക്ക് അഭിമുഖം നടത്തും.

മൾട്ടിമീഡിയ അനിമേഷൻ ആൻഡ് സ്പെഷ്യൽ എഫക്ട്സിൽ ബി.വോക്ക് / ഡിഗ്രി / ഈ വിഷയത്തിൽ രണ്ട് വർഷ ഡിപ്ലോമ / ഡി.ജി.ടിയിൽ നിന്നും കരസ്ഥമാക്കിയ അഡ്വാൻസ്ഡ് ഡിപ്ലോമ (വൊക്കേഷണൽ) / ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി/എൻ.എ.സിയും 3 വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ചാല ഗവ. ഹൈസ്കൂൾ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ചാല ഐ.ടി.ഐ പ്രിൻസിപ്പാൾ മുൻപാകെ അഭിമുഖത്തിനായി ഹാജരാകണം. ഫോൺ: 0471-2459255.

PREV
Read more Articles on
click me!

Recommended Stories

സർക്കാർ ജോലി സ്വപ്നം കണ്ടത് വർഷങ്ങൾ, 18 കൊല്ലത്തിന് ശേഷം വിരമിക്കൽ പ്രായത്തിൽ അഡ്വൈസ് മെമ്മോ, അമ്പരന്ന് അബ്ദുൾ മജീദ്
എസ്ഐ റാങ്ക് പട്ടികയിലുള്ള 43 പേർക്ക് ഉടൻ നിയമനം; നിർദേശം നൽകി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, നിയമനം ജൂൺ 9ന് കാലാവധി കഴിയുന്ന പട്ടികയിൽ നിന്ന്