K TET : കെ-ടെറ്റ്: അസല്‍ സര്‍ട്ടിഫിക്കേറ്റ് പരിശോധന ജൂൺ 9 മുതൽ

Published : Jun 07, 2022, 08:57 AM IST
K TET : കെ-ടെറ്റ്: അസല്‍ സര്‍ട്ടിഫിക്കേറ്റ് പരിശോധന  ജൂൺ 9 മുതൽ

Synopsis

കെ-ടെറ്റ് പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ജൂണ്‍ ഒന്‍പത് മുതല്‍ 17 വരെ രാവിലെ 10.30 മുതല്‍ 4.30 വരെയുളള സമയങ്ങളില്‍  നടക്കും.

തിരുവനന്തപുരം: പരീക്ഷ ഭവന്‍ 2022 മേയ് മാസത്തില്‍ (Kerala Teachers Eligibility Test) നടത്തിയ കെ-ടെറ്റ് (കേരളാ ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് ഫെബ്രുവരി 2022) പരീക്ഷയില്‍ തിരുവല്ല വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള സെന്ററായ എം.ജി.എം. എച്ച്.എസ്.എസില്‍ പരീക്ഷ എഴുതി വിജയിച്ചവരുടെ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ പരിശോധന ജൂണ്‍ 9, 10, 13, 14 തീയതികളില്‍ രാവിലെ 10.30 മുതല്‍ വൈകിട്ട് 4.30  വരെ തിരുവല്ല ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടത്തും.

കാറ്റഗറി- ഒന്നിന്  ജൂണ്‍ ഒന്‍പതിന്, കാറ്റഗറി രണ്ടിന്  10 ന്, കാറ്റഗറി മൂന്നിന്  13 ന്, കാറ്റഗറി- നാലിന് 14 ന്. സര്‍ട്ടിഫിക്കേറ്റ് പരിശോധന വേളയില്‍ ഹാള്‍ടിക്കറ്റ്, എസ്.എസ്.എല്‍.സി. മുതലുള്ള യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ അസലും, സ്വയം സാക്ഷ്യപ്പെടുത്തിയ ശരിപകര്‍പ്പും ഹാജരാക്കണം. കോവിഡ്-19-ന്റെ പശ്ചാത്തലമുള്ളവരും പനിയുള്ളവരും പങ്കെടുക്കാന്‍ പാടില്ല. അവര്‍ക്ക് പിന്നീട് അവസരം നല്‍കും.  കോവിഡ്-19-ന്റെ നിയന്ത്രണം കൃത്യമായി പാലിച്ചുകൊണ്ട് മാത്രമേ പങ്കെടുക്കാന്‍ പാടുള്ളു. ബന്ധപ്പെടേണ്ട നമ്പര്‍. 9847251419, 0469-2601349.

കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന ജൂണ്‍ ഒന്‍പത് മുതല്‍
പത്തനംതിട്ട: ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ 2022 മെയ്യില്‍ നടന്ന കെ-ടെറ്റ് പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ജൂണ്‍ ഒന്‍പത് മുതല്‍ 17 വരെ രാവിലെ 10.30 മുതല്‍ 4.30 വരെയുളള സമയങ്ങളില്‍ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും. യോഗ്യതകള്‍ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ്, സര്‍ട്ടിഫിക്കറ്റ് പകര്‍പ്പുകള്‍, മാര്‍ക്ക് ഷീറ്റുകള്‍, അസല്‍ ഹാള്‍ ടിക്കറ്റ്  എന്നിവ സഹിതം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വേരിഫിക്കേഷന് പങ്കെടുക്കണം. പരീക്ഷാ ഫീസില്‍ ഇളവുണ്ടായിരുന്ന  വിഭാഗക്കാര്‍ അത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ജാതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്തി വിജയിച്ചവരുടെ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഹാജരാക്കണം.

 പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ആറുമാസം പൂര്‍ത്തിയായവര്‍  ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷവും അവസാന വര്‍ഷ ബി.എഡ് /ടി.ടി.സി പഠിക്കവേ പരീക്ഷ എഴുതിയവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷവും വേരിഫിക്കേഷന് ഹാജരായാല്‍ മതിയാകും. പരിശോധനയ്ക്ക് യഥാസമയം  ഹാജരാകാത്തവര്‍ക്ക് തൊട്ടടുത്ത കെ-ടെറ്റ് പരീക്ഷാ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കുന്ന വേളയില്‍ മാത്രമേ അവസരം നല്‍കുകയുളളൂവെന്ന് പത്തനംതിട്ട ജില്ലാ വിദ്യഭ്യാസ ഓഫീസര്‍ അറിയിച്ചു.

PREV
click me!

Recommended Stories

ഇന്ത്യയിലെ ആദ്യ 'ഇന്നൊവേഷന്‍ ട്രെയിന്‍' വരുന്നു; തുടക്കം തിരുവനന്തപുരത്ത് നിന്ന്, വിദ്യാര്‍ത്ഥി സംരംഭകര്‍ക്ക് അവസരം
യുപിഎസ്സി; കംബൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു