കീം പ്രവേശനം; ഓൺലൈൻ അപേക്ഷയിലെ പിഴവുകൾ പരിശോധിക്കുന്നതിന് അവസരം

Published : Mar 14, 2026, 04:07 PM IST
keem exam

Synopsis

അപേക്ഷകർ www.cee.kerala.gov.in ലെ 'KEAM-2026 Candidate Portal' ലിങ്ക് വഴി അപേക്ഷാ നമ്പറും പാസ്‌വേഡും നൽകി ലോഗിൻ ചെയ്യണം.

തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തെ കേരള എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് അവർ നൽകിയ പേര്, ഫോട്ടോ, ഒപ്പ്, പത്താം ക്ലാസ് സർട്ടിഫിക്കറ്റ് എന്നിവയിലെ പിഴവുകൾ പരിശോധിക്കുന്നതിനും തിരുത്തുന്നതിനുമുള്ള അവസരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകർ www.cee.kerala.gov.in ലെ 'KEAM-2026 Candidate Portal' ലിങ്ക് വഴി അപേക്ഷാ നമ്പറും പാസ്‌വേഡും നൽകി ലോഗിൻ ചെയ്യണം.

പ്രൊഫൈൽ പേജിൽ നൽകിയിരിക്കുന്ന വിവരങ്ങളിൽ പേര്, ഫോട്ടോ, ഒപ്പ്, പത്താം ക്ലാസ് സർട്ടിഫിക്കറ്റ് എന്നിവയിൽ പോരായ്മകൾ ഉള്ളവർക്ക് 'Memo details' മെനു ക്ലിക്ക് ചെയ്ത് അവ മനസ്സിലാക്കാം. ഇത്തരത്തിൽ തിരുത്തലുകൾ ആവശ്യമുള്ളവർ ശരിയായ ഫോട്ടോ, ഒപ്പ്, പത്താം ക്ലാസ് സർട്ടിഫിക്കറ്റ് എന്നിവ മാർച്ച് 21 വൈകിട്ട് 5ന് മുൻപായി വെബ്സൈറ്റിൽ അപ്‌ലോഡ്‌ ചെയ്ത് പ്രശ്‌നങ്ങൾ പരിഹരിക്കണം. കൂടുതൽവിവരങ്ങൾക്ക്: 0471-2332120, 0471-2338487, 0471-2525300.

PREV
Read more Articles on
click me!

Recommended Stories

കെൽട്രോണിൽ അവധിക്കാല കോഴ്സുകൾ; അഡ്മിഷൻ ആരംഭിച്ചു
കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ ഉപകേന്ദ്രങ്ങളിൽ കോ ഓർഡിനേറ്റർ തസ്തികയിലേക്ക് നിയമനം