കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ അംഗം: അപേക്ഷ 22 വരെ

Web Desk   | Asianet News
Published : May 13, 2021, 10:00 AM IST
കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ അംഗം: അപേക്ഷ 22 വരെ

Synopsis

കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ അഡ്മിനിസ്‌ട്രേറ്റീവ് മെമ്പറുടെ ഒരു പ്രതീക്ഷിത ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് മേയ് 22 വരെ അപേക്ഷ സ്വീകരിക്കും. 

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ സർവീസ് പ്രശ്‌നങ്ങൾ സംബന്ധിച്ച കേസുകൾ കൈകാര്യം ചെയ്യുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ അഡ്മിനിസ്‌ട്രേറ്റീവ് മെമ്പറുടെ ഒരു പ്രതീക്ഷിത ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് മേയ് 22 വരെ അപേക്ഷ സ്വീകരിക്കും. യോഗ്യത, അപേക്ഷാഫോമിന്റെ മാതൃക എന്നിവ സംബന്ധിച്ച വിവരം www.prd.kerala.gov.in, www.highcourtofkerala.nic.in, www.keralaadministrativetribunal.gov.in  എന്നിവയിൽ ലഭിക്കും. അപേക്ഷകൾ അഡിഷണൽ ചീഫ് സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം-695 001 എന്ന വിലാസത്തിൽ അയയ്ക്കണം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

എ.പി.ജെ. അബ്ദുൾ കലാം സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു
റഷ്യൻ സർക്കാർ സ്കോളർഷിപ്പ്; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷയില്ല!