Kerala Jobs 3 September 2022 : ഇന്നത്തെ തൊഴിൽവാർത്തകൾ; സപ്പോർട്ട് എൻജിനിയർ,ആഡം ട്രെയിനർ, ഗസ്റ്റ് ഇൻസ്ട്രക്ടർ

By Web TeamFirst Published Sep 3, 2022, 4:40 PM IST
Highlights

തിരുവനന്തപുരം ബാർട്ടൺ ഹിൽ സർക്കാർ എൻജിനിയറിംഗ് കോളജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനിയറിംഗ് വിഭാഗത്തിൽ  ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഗ്രേഡ് 1 തസ്തികയിൽ ഒരു ഒഴിവുണ്ട്. 

തിരുവനന്തപുരം: പട്ടികവർഗ വികസന വകുപ്പിലെ ഇ-ഫയലിങ് സംവിധാനത്തിന്റെ സപ്പോർട്ടിനായി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. യോഗ്യത ബി.ടെക്/എം.ടെക് (കമ്പ്യൂട്ടർ സയൻസ്)/എം.സി.എ/തത്തുല്യ ബിരുദം. പ്രായപരിധി 21-35 വയസ്. പ്രതിമാസ വേതനം 21,000 രൂപ. നിയമന കാലാവധി 9 മാസം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. മറ്റ് സർക്കാർ സ്ഥാപനങ്ങളിൽ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണനയുണ്ട്. നിയമനം പട്ടികവർഗ വികസന വകുപ്പ് ആസ്ഥാനകാര്യാലയത്തിൽ ആയിരിക്കും.

നിശ്ചിത മാതൃകയിലുള്ള അപേക്ഷയിൽ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷ പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയം, നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം-695 033 എന്ന വിലാസത്തിലോ ddfsstdd@gmail.com എന്ന ഇ-മെയിലിലോ അയയ്ക്കണം. അവസാന തീയതി 14ന് വൈകിട്ട് അഞ്ചുവരെ. കൂടുതൽ വിവരങ്ങൾക്ക്: www.stdd.kerala.gov.in.

ആഡം ട്രെയിനർ ഒഴിവ്
തിരുവനന്തപുരം ബാർട്ടൺ ഹിൽ എൻജിനിയറിങ് കോളേജിലെ ADAM (Advanced Diploma in Automotive Mechatronics) സെന്ററിൽ സീനിയർ ആഡം ട്രെയിനറുടേയും ആഡം ട്രെയിനറുടേയും ഓരോ ഒഴിവുകളിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തെക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു. ബി.ടെക് (Mechanical/ Automobile/ Electronics/ Electrical/ Production) ബിരുദവും മെഴ്സിഡസ് ബെൻസ് ഇന്ത്യയുടെ ആഡം കോഴ്സും പാസായിരിക്കണം. സീനിയർ ആഡം ട്രെയിനർക്ക് മൂന്ന് വർഷത്തെ ആഡം പരിശീലനത്തിലുള്ള പ്രവൃത്തിപരിചയം വേണം.  ആഡം ട്രെയിനർക്ക് ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. സെപ്റ്റംബർ 14ന് മുൻപ് http://www.gecbh.ac.in എന്ന വെബ്സൈറ്റിലെ ADAM പേജിലുള്ള ഗൂഗിൾ ഫോം വഴി അപേക്ഷിക്കണം. ഫോൺ: 9496064680, 9446100541.

ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്
തിരുവനന്തപുരം ബാർട്ടൺ ഹിൽ സർക്കാർ എൻജിനിയറിംഗ് കോളജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനിയറിംഗ് വിഭാഗത്തിൽ  ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഗ്രേഡ് 1 തസ്തികയിൽ ഒരു ഒഴിവുണ്ട്. സെപ്റ്റംബർ 11ന് മുമ്പായി www.gecbh.ac.in വഴി അപേക്ഷിക്കണം. യോഗ്യത: അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്ന് 60 ശതമാനം മാർക്കോടെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ടോണിക്‌സ് എൻജിനിയറിങ്ങിൽ ബാച്‌ലർ ബിരുദം. ഫോൺ: 0471-2300484.

click me!