Kerala Jobs 30 September 2022 : ഇന്നത്തെ തൊഴിൽവാർത്തകൾ; കിയോസ്‌ക് സ്റ്റാഫ്, ഗസ്റ്റ് ലക്ചറര്‍, അധ്യാപകര്‍

By Web TeamFirst Published Sep 30, 2022, 12:22 PM IST
Highlights

തിരൂരങ്ങാടി എ.കെ.എന്‍.എം ഗവ.പോളിടെക്‌നിക് കോളജില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ ഫിസിക്‌സ് തസ്തികയില്‍ നിയമനം നടത്തുന്നു. 

തിരുവനന്തപുരം: കുടുംബശ്രീയ്ക്ക് കീഴില്‍ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അവസര്‍ (AVASAR) സ്‌കീം പ്രകാരം ലഭിച്ച വിപണന സംവിധാനത്തിലേക്ക് (കിയോസ്‌ക്) സെയില്‍സ് സ്റ്റാഫിനെ ആവശ്യമുണ്ട്. പള്ളിക്കല്‍, കൊണ്ടോട്ടി, പുളിക്കല്‍, തേഞ്ഞിപ്പലം, എ.ആര്‍.നഗര്‍ എന്നീ തദ്ദേശ സ്ഥാപന പരിധിയിലെ സ്ഥിരതാമസക്കാരായ കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങളോ, കുടുംബാംഗങ്ങളോ ആയ ഡിഗ്രി യോഗ്യതയുളളതുമായ ഉദ്യോഗാര്‍ഥികളെയാണ് നിയമിക്കുന്നത്. കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പരിജ്ഞാനം എന്നിവ അഭിലഷണീയ യോഗ്യതയാണ്.  താത്പര്യമുള്ളവര്‍ സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയ വിശദമായ ബയോഡാറ്റ തദ്ദേശ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സി.ഡി.എസ് ഓഫീസുകളില്‍ ഓക്‌ടോബര്‍ 10നകം സമര്‍പ്പിക്കണം.

ഗസ്റ്റ് ലക്ചറര്‍ നിയമനം
തിരൂരങ്ങാടി എ.കെ.എന്‍.എം ഗവ.പോളിടെക്‌നിക് കോളജില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ ഫിസിക്‌സ് തസ്തികയില്‍ നിയമനം നടത്തുന്നു. എം.എസ്.സി ഫിസിക്‌സ്, നെറ്റ് എന്നിവയാണ് യോഗ്യത.താത്പര്യമുള്ളവര്‍ ഓക്‌ടോബര്‍ ഏഴിന് രാവിലെ 10ന് എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം കോളജില്‍ കൂടികാഴ്ചക്ക് എത്തണം.

കോ-ഓര്‍ഡിനേറ്റര്‍ ഒഴിവ്
കേരള മത്സ്യ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലേക്ക് അനുബന്ധത്തൊഴിലാളി അംഗത്വം നല്‍കുന്നതിന് താത്കാലികമായി കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത ബിരുദം. പ്രായം 20 നും 36 നും ഇടയില്‍. പത്തനംതിട്ട ജില്ലയിലെ സ്ഥിരതാമസക്കാരാവണം. താത്പര്യമുളളവര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം അപേക്ഷ ഒക്ടോബര്‍ ഏഴിന് വൈകിട്ട് അഞ്ചിന് മുന്‍പായി കേരള മത്സ്യ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, മേഖലാ ഓഫീസ്,തിരുവമ്പാടി പി.ഒ, ആലപ്പുഴ എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0477 2 239 597, 9497 715 540.

ഗസ്റ്റ് അധ്യാപക ഒഴിവ്
ഷൊര്‍ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്നോളജി ആന്‍ഡ് ഗവ.പോളിടെക്നിക് കോളേജില്‍ പ്രിന്റിംഗ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബി.ടെക് പ്രിന്റിങ് ടെക്നോളജി ഫസ്റ്റ് ക്ലാസാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍, ഫോട്ടോ എന്നിവ സഹിതം ഒക്ടോബര്‍ ആറിന് രാവിലെ 11 ന് കോളേജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.ഫോണ്‍ : 04662220450

 
 

click me!