'2.5 ലക്ഷം കടം വാങ്ങിയും കുട്ടികൾക്ക് ഉച്ചഭക്ഷണം കൊടുത്തു, നിർത്തുകയാണ്', ചർച്ചയായി ഹെഡ് മാസ്റ്ററുടെ കത്ത്

Published : Sep 05, 2023, 05:51 PM IST
'2.5 ലക്ഷം കടം വാങ്ങിയും കുട്ടികൾക്ക് ഉച്ചഭക്ഷണം കൊടുത്തു, നിർത്തുകയാണ്', ചർച്ചയായി ഹെഡ് മാസ്റ്ററുടെ കത്ത്

Synopsis

രണ്ടരലക്ഷം കുടിശ്ശികയുള്ളതിനാൽ ഉച്ചഭക്ഷണം നിർത്തുകയാണെന്ന് കാണിച്ച് വിദ്യാഭ്യാസവകുപ്പിന് തിരുവനന്തപുരം കരകുളം വിദ്യാധിരാജ സ്കൂൾ ഹെഡ് മാസ്റ്റർ അയച്ച കത്ത് ഈ അവസരത്തിൽ വലിയ ചർച്ചയാകുകയാണ്.

തിരുവനന്തപുരം: ലക്ഷങ്ങൾ കുടിശ്ശികയായതോടെ സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതി മുന്നോട്ട് കൊണ്ട് പോകാനാകാതെ പ്രതിസന്ധിയിലായി പ്രധാന അധ്യാപകർ. രണ്ടരലക്ഷം കുടിശ്ശികയുള്ളതിനാൽ ഉച്ചഭക്ഷണം നിർത്തുകയാണെന്ന് കാണിച്ച് വിദ്യാഭ്യാസവകുപ്പിന് തിരുവനന്തപുരം കരകുളം വിദ്യാധിരാജ സ്കൂൾ ഹെഡ് മാസ്റ്റർ അയച്ച കത്ത് ഈ അവസരത്തിൽ വലിയ ചർച്ചയാകുകയാണ്.

തിരുവനന്തപുരം കരകുളത്തെ വിദ്യാധിരാജ എൽ.പി സ്കൂളിൽ അറുനൂറോളം കുട്ടികളാണ് പഠിക്കുന്നത്. ഇവിടെ കഴിഞ്ഞ മൂന്ന് മാസത്തെ ഉച്ചഭക്ഷണത്തിന്റെ തുക കുടിശ്ശികയാണ്. പ്രധാന അധ്യാപകൻ അജീഷ് പലയിടങ്ങളിൽ കടം വാങ്ങിയാണ് പദ്ധതി മുന്നോട്ട് കൊണ്ട് പോയിരുന്നത്.

പാൽക്കാരനും പലചരക്ക് കടക്കാരനും പണം ചോദിച്ച് വീട്ടിൽ കയറിയിറങ്ങിയതോടെ കടം തീർക്കാൻ സഹകരണ ബാങ്കിൽ നിന്നും രണ്ട് ലക്ഷം രൂപ ലോണെടുത്തു. പിന്നെയും പിടിച്ച് നിൽക്കാനാകാതായതോടെ വ്യാഴാഴ്ച്ച മുതൽ ഉച്ചഭക്ഷണ പദ്ധതി നിർത്തുകയാണെന്ന് കാണിച്ച് ഉപജില്ല വിദ്യാഭ്യാസ ഓഫീസർക്ക് കത്തയച്ചത്.

രാഹുൽ ഗാന്ധിയുടെ എം പി സ്ഥാനം പുനഃസ്ഥാപിച്ചതിനെതിരെ സുപ്രീം കോടതിയിൽ ഹർജി

2016 ൽ സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഉത്തരവ് പ്രകാരമാണ് നിലവിലെ ഉച്ചഭക്ഷണ പദ്ധതി. 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണ് ചെലവ് വഹിക്കുന്നത്.  ഒരു കുട്ടിക്ക് പരമാവധി നൽകുന്ന തുക എട്ട് രൂപയും.  കേന്ദ്ര വിഹിതവും സംസ്ഥാന വിഹിതവും കൃത്യസമയത്ത് കിട്ടുന്നില്ലെന്നാണ് പരാതി.  ഇതോടെ സ്വന്തം നിലക്ക് പണം കണ്ടെത്തി കുട്ടികൾക്ക് ഭക്ഷണം നൽകുന്ന അനീഷിനെ പോലുള്ള ഹെഡ് മാസറ്റർമാരാണ് വെട്ടിലായത്.  പാചകതൊഴിലാളികൾക്കും ശമ്പളം കുടിശ്ശികയാണ്. പ്രതിസന്ധി ഉടൻ തീർക്കുമെന്നാണ് വിദ്യാഭ്യാസവകുപ്പ് വിശദീകരണം.

asianet news

 

PREV
Read more Articles on
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു