PSC Department Test : വകുപ്പുതല പരീക്ഷ വിജ്ഞാപനം പുറത്തിറക്കി പി എസ് സി: ജനുവരി 27ന് മുമ്പ് അപേക്ഷിക്കണം

Web Desk   | Asianet News
Published : Dec 30, 2021, 03:53 PM IST
PSC Department Test : വകുപ്പുതല പരീക്ഷ വിജ്ഞാപനം പുറത്തിറക്കി പി എസ് സി: ജനുവരി 27ന് മുമ്പ് അപേക്ഷിക്കണം

Synopsis

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ നടത്തുന്ന 2022 ജനുവരിയിലെ വകുപ്പു തല പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 

തിരുവനന്തപുരം: കേരള പബ്ലിക് സർവ്വീസ് (Kerala Public Service Commission) കമ്മീഷൻ നടത്തുന്ന 2022 ജനുവരിയിലെ വകുപ്പു തല പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അപേക്ഷകൾ 27-1-2022 വ്യാഴാഴ്ച രാത്രി 12 മണി വരെ സ്വീകരിക്കുന്നതാണ്. പരീക്ഷകൾ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളിലെ വിവിധ ജില്ലാകേന്ദ്രങ്ങളിൽ വെച്ച് ഓൺലൈൻ രീതിയിലാകും നടത്തുക. 

ജനുവരി 22 മുതലുള്ള അപേക്ഷകരിൽ ആദ്യമായി വകുപ്പുതല പരീക്ഷക്ക് വൺ ടൈം രജിസ്ട്രേഷൻ നടത്തുന്നവർ നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ആറുമാസത്തിനകം എടുത്ത ഫോട്ടോ (പേരും ഫോട്ടോ എടുത്ത തീയതിയും ചേർത്ത്) അപ്‍ലോഡ് ചെയ്യേണ്ടതാണ്. നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ പത്ത് വർഷം കാലാവധി അധികരിച്ച ഫോട്ടോകൾക്ക് പകരം പുതിയ ഫോട്ടോ അപ് ലോഡ് ചെയ്യേണ്ടതാണ്. വിജ്ഞാപനത്തിലെ നിർദ്ദേശങ്ങൾ പാലിക്കാത്ത ഫോട്ടോ ഉള്ള അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതാണ്. 

വിജ്ഞാപനം കമ്മീഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരീക്ഷാർത്ഥികൾ വിജ്ഞാപനം ശ്രദ്ധാപൂർവ്വം വായിച്ചു മനസ്സിലാക്കി അവരവരുടെ പ്രൊഫൈലിലൂടെയാണ് അപേക്ഷിക്കേണ്ടത്. പരീക്ഷ ടൈംടേബിൾ തുടർന്ന് പ്രസിദ്ധീകരിക്കുന്നതാണ്. 


 

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലെ ആദ്യ 'ഇന്നൊവേഷന്‍ ട്രെയിന്‍' വരുന്നു; തുടക്കം തിരുവനന്തപുരത്ത് നിന്ന്, വിദ്യാര്‍ത്ഥി സംരംഭകര്‍ക്ക് അവസരം
യുപിഎസ്സി; കംബൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു