കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ സംസ്ഥാന യുവശാസ്ത്രജ്ഞ പുരസ്‌കാരം: അപേക്ഷ 15 വരെ നീട്ടി

Web Desk   | Asianet News
Published : Nov 06, 2020, 08:28 AM IST
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ സംസ്ഥാന യുവശാസ്ത്രജ്ഞ പുരസ്‌കാരം: അപേക്ഷ 15 വരെ നീട്ടി

Synopsis

ഇന്ത്യയിൽ ജനിച്ച് കേരളത്തിൽ ശാസ്ത്ര സാങ്കേതിക മേഖലകളിൽ ഗവേഷണം നടത്തുന്ന 37 വയസ്സ് വരെയുള്ള യുവശാസ്ത്രജ്ഞർക്ക് 14 വിഭാഗങ്ങളിലായി പുരസ്‌കാരത്തിന് അപേക്ഷിക്കാം.


തിരുവനന്തപുരം: സംസ്ഥാനത്തെ ശാസ്ത്ര സാങ്കേതിക മേഖലകളിൽ ശ്രദ്ധേയമായ ഗവേഷണ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള യുവശാസ്ത്രജ്ഞർക്ക് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ നൽകുന്ന യുവശാസ്ത്രജ്ഞ പുരസ്‌കാരത്തിന് 15 വരെ അപേക്ഷിക്കാം. ഇന്ത്യയിൽ ജനിച്ച് കേരളത്തിൽ ശാസ്ത്ര സാങ്കേതിക മേഖലകളിൽ ഗവേഷണം നടത്തുന്ന 37 വയസ്സ് വരെയുള്ള യുവശാസ്ത്രജ്ഞർക്ക് 14 വിഭാഗങ്ങളിലായി പുരസ്‌കാരത്തിന് അപേക്ഷിക്കാം.  സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതമാണ് അപേക്ഷിക്കേണ്ടത്.  

പുരസ്‌കാര ജേതാക്കൾക്ക് 50,000 രൂപയും പ്രശസ്തിപത്രവും മുഖ്യമന്ത്രിയുടെ സ്വർണപതക്കവും ലഭിക്കും.  തുടർന്ന് ഗവേഷണ പ്രോജക്ട് ചെയ്യാനുള്ള അവസരവും പ്രബന്ധാവതരണത്തിനായി വിദേശ സന്ദർശനത്തിനുള്ള യാത്രാ ഗ്രാന്റും ലഭിക്കും. നിർദ്ദിഷ്ട മാതൃകയിൽ നാമനിർദ്ദേശങ്ങളും അനുബന്ധ രേഖകളും ഡയറക്ടർ, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, ശാസ്ത്ര ഭവൻ, പട്ടം, തിരുവനന്തപുരം 695004 എന്ന വിലാസത്തിൽ സമർപ്പിക്കണം.


 

PREV
click me!

Recommended Stories

കെ ടെറ്റ്; ഹൈസ്കൂൾതലംവരെ അധ്യാപകരാകാം, യോഗ്യതാ പരീക്ഷിക്ക് 30 വരെ അപേക്ഷിക്കാം
ബി എസ് സി അലൈഡ് ഹെൽത്ത് സയൻസ്; സ്‌പോട്ട് അലോട്ട്‌മെന്റ് 29ന്