കൊവിഡ് 19: ആരോഗ്യ സർവകലാശാല പരീക്ഷകൾ മാറ്റി

Published : Jul 06, 2020, 06:00 PM ISTUpdated : Jul 06, 2020, 08:26 PM IST
കൊവിഡ് 19: ആരോഗ്യ സർവകലാശാല പരീക്ഷകൾ മാറ്റി

Synopsis

കൊവിഡ് പ്രതിസന്ധിക്കിടെ ആരോ​ഗ്യ സർവകലാശാല വിദ്യാർത്ഥികളുടെ പരീക്ഷ നടത്താൻ തീരുമാനിച്ചത് വലിയ എതിർപ്പുകൾക്കിടയാക്കിയിരുന്നു. 

തിരുവനന്തപുരം: ആരോഗ്യ സർവകലാശാല പരീക്ഷകൾ മാറ്റി. എറണാകുളം, മഞ്ചേരി, കോട്ടയം, കൊല്ലം, തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജുകൾ, കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലെ എംബിബിഎസ്‌ പ്രാക്ടിക്കൽ പരീക്ഷകളാണ് മാറ്റിയത്.

കൊവിഡ് പ്രതിസന്ധിക്കിടെ ആരോ​ഗ്യ സർവകലാശാല വിദ്യാർത്ഥികളുടെ പരീക്ഷ നടത്താൻ തീരുമാനിച്ചത് വലിയ എതിർപ്പുകൾക്കിടയാക്കിയിരുന്നു. പരീക്ഷാ അറിയിപ്പ് വളരെ താമസിച്ചാണ് ലഭിച്ചതെന്നായിരുന്നു വിദ്യാർത്ഥികളുടെ പരാതി. പല സംസ്ഥാനങ്ങളിലും വി​ദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുകയാണ്. പലരും കണ്ടെയിൻമെന്റ് സോണുകളിൽ നിന്ന് വരേണ്ടവരാണ്. ഇവർക്കൊന്നും പരീക്ഷാ കേന്ദ്രങ്ങളിലെത്തിച്ചേരാനായിട്ടില്ല. 

ഹോസ്റ്റൽ സൗകര്യം ഇല്ലാത്തതും വലിയ പ്രതിസന്ധിയ്ക്കിടയാക്കിയിരുന്നു. പല ഹോസ്റ്റലുകളും നിലവിൽ ക്വാറന്റൈൻ കേന്ദ്രങ്ങളാണ്. അങ്ങനെയൊരു അവസ്ഥയിൽ ഹോസ്റ്റലിൽ താമസിച്ച് പരീക്ഷയെഴുതാൻ വിദ്യാർത്ഥികൾക്ക് കഴിയില്ല. പലരുടെയും പുസ്തകങ്ങളും പഠനസാമ​ഗ്രികളും ഉൾപ്പടെയുള്ളവ ഹോസ്റ്റൽ മുറികളിലായിപ്പോയിട്ടുണ്ടെന്നും വിദ്യാർത്ഥികൾ പരാതിപ്പെട്ടിരുന്നു. 

PREV
click me!

Recommended Stories

18 വര്‍ഷം ഒരുമിച്ച്, ഒന്നുമുതല്‍ പിജി വരെ ഒരുമിച്ച് പഠിച്ച കളിക്കൂട്ടുകാരികള്‍ ജീവിത യാത്രകളിലേക്ക് വഴി പിരിയുന്നു
'നിങ്ങളുടെ സേവനം ഇനി ആവശ്യമില്ല, മതിയാക്കുന്നു', ഇന്ത്യയിലെ സ്ഥാപനങ്ങളിൽ നിന്ന് 12000 ജീവനക്കാരെ പിരിച്ചുവിട്ട് ഓറക്കിൾ