
കേരളസർവകലാശാലയുടെ ജനുവരി 2026 സെഷൻ പി.എച്ച്.ഡി രജിസ്ട്രേഷന് ഒഴിവുകളുള്ള വിഷയങ്ങളിൽ ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. 2026 ജനുവരി 01 മുതൽ 15 വൈകുന്നേരം 05.00 മണിവരെ സർവകലാശാലയുടെ റിസർച്ച് പോർട്ടൽ വെബ് സൈറ്റിൽ (www.research.keralauniversity.ac.in) അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പിക്കാവുന്നതാണ്.
വിശദവിവരങ്ങൾക്ക് റിസർച്ച് പോർട്ടൽ വെബ്സൈറ്റ് സന്ദർശിക്കുക. യൂണിവേഴ്‌സിറ്റി ടീച്ചിംഗ് ഡിപ്പാർട്ട്മെൻ്റുകൾ ഇല്ലാത്ത വിഷയങ്ങളിൽ അപേക്ഷിച്ചവർ ഓൺലൈൻ അപേക്ഷയുടെ പകർപ്പും പകർപ്പും അനുബന്ധരേഖകളും 2026 ജനുവരി 16 ന് വൈകുന്നേരം 05.00 മണിക്ക് മുൻപായി കേരളസർവകലാശാലയിൽ സമർപ്പിക്കേണ്ടതാണ്.
ടൈംടേബിൾ
കേരള സർവകലാശാലയുടെ മൂന്ന്, അഞ്ച് സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻ്റ് കാറ്ററിംഗ് ടെക്നോളജി (ബി.എച്ച്.എം.സി.റ്റി.) ജനുവരി 2026 ഡിഗ്രി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. www.research.keralauniversity.ac.in