കിക്മ എം.ബി.എ ഇന്റർവ്യൂ നാളെ; ഓൺലൈനായും അറ്റൻഡ് ചെയ്യാം

Web Desk   | Asianet News
Published : Aug 04, 2020, 09:12 AM IST
കിക്മ എം.ബി.എ ഇന്റർവ്യൂ നാളെ; ഓൺലൈനായും അറ്റൻഡ് ചെയ്യാം

Synopsis

സഹകരണ ജീവനക്കാരുടെ ആശ്രിതർക്ക് 20 ശതമാനം സീറ്റ് സംവരണം ചെയ്തിട്ടുണ്ട്.


തിരുവനന്തപുരം: സഹകരണ വകുപ്പിനുകീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർഡാമിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്‌മെന്റിൽ  (കിക്മ) 2020-22 എം.ബി.എ. (ഫുൾടൈം) ബാച്ചിലേക്ക്  ആഗസ്റ്റ് 5ന് രാവിലെ 10 മണി മുതൽ ഇൻറർവ്യൂ നടത്തും. ഡിഗ്രിക്ക് 50 ശതമാനം മാർക്കും മാറ്റ്  (KMAT), സീ മാറ്റ് അല്ലെങ്കിൽ ക്യാറ്റ്   (CMAT/CAT) യോഗ്യതയുള്ളവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. സഹകരണ ജീവനക്കാരുടെ ആശ്രിതർക്ക് 20 ശതമാനം സീറ്റ് സംവരണം ചെയ്തിട്ടുണ്ട്.

SC/ST വിഭാഗങ്ങൾക്ക് സർക്കാർ യൂണിവേഴ്‌സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. ഡിഗ്രി അവസാന വർഷ ഫലം കാത്തിരിക്കുന്നവർക്കും നിബന്ധനകൾക്ക് വിധേയമായി ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഓൺലൈൻ ആയി ഇൻറർവ്യൂ അറ്റൻഡ് ചെയ്യേണ്ട ലിങ്ക്:   http://meet.google.com/imc-gzej-vjg. കൂടുതൽ വിവരങ്ങൾക്ക് 8547618290.
 

PREV
click me!

Recommended Stories

18 വര്‍ഷം ഒരുമിച്ച്, ഒന്നുമുതല്‍ പിജി വരെ ഒരുമിച്ച് പഠിച്ച കളിക്കൂട്ടുകാരികള്‍ ജീവിത യാത്രകളിലേക്ക് വഴി പിരിയുന്നു
'നിങ്ങളുടെ സേവനം ഇനി ആവശ്യമില്ല, മതിയാക്കുന്നു', ഇന്ത്യയിലെ സ്ഥാപനങ്ങളിൽ നിന്ന് 12000 ജീവനക്കാരെ പിരിച്ചുവിട്ട് ഓറക്കിൾ