പ്രവേശന പരീക്ഷ റാങ്ക്‌ലിസ്റ്റ്, പ്രാക്ടിക്കല്‍ പരീക്ഷ: കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകളറിയാം

Published : Jun 18, 2023, 09:43 PM IST
പ്രവേശന പരീക്ഷ റാങ്ക്‌ലിസ്റ്റ്, പ്രാക്ടിക്കല്‍ പരീക്ഷ: കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകളറിയാം

Synopsis

ഒന്നാം സെമസ്റ്റര്‍ ബി.എസ് സി., ബി.സി.എ. നവംബര്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.  

കോഴിക്കോട്: കാലിക്കറ്റ് പ്രവേശന പരീക്ഷ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 2023-24 അദ്ധ്യയന വര്‍ഷത്തെ കാലിക്കറ്റ് സര്‍വകലാശാലാ പ്രവേശന പരീക്ഷയുടെ (CUCAT 2023) റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍.

പരീക്ഷ മാറ്റി
19, 20 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി, ബി.ബി.എ.-എല്‍.എല്‍.ബി. ഓണേഴ്‌സ്, നാലാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. ഓണേഴ്‌സ്, മൂന്നാം സെമസ്റ്റര്‍ അഞ്ച് വര്‍ഷ ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബി.കോം.-എല്‍.എല്‍.ബി. ഓണേഴ്‌സ് പരീക്ഷകള്‍ യഥാക്രമം 22, 23 തീയതികളിലേക്ക് മാറ്റി. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍ പരീക്ഷ
19-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന മൂന്ന്, നാല് സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ നവംബര്‍ 2022, ഏപ്രില്‍ 2023 പരീക്ഷകളുടെ പ്രാക്ടിക്കല്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 26, 27 തീയതികളില്‍ നടക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ബി.വോക്. ഫിഷ് പ്രൊസസിംഗ് ടെക്‌നോളജി നവംബര്‍ 2022 അഞ്ചാം സെമസ്റ്റര്‍ പരീക്ഷയുടെയും ഏപ്രില്‍ 2023 ആറാം സെമസ്റ്റര്‍ പരീക്ഷയുടെയും പ്രാക്ടിക്കല്‍ 21, 22 തീയതികളില്‍ കൊടുങ്ങല്ലൂര്‍ എം.ഇ.എസ്. അസ്മാബി കോളേജില്‍ നടക്കും.

പുനര്‍മൂല്യനിര്‍ണയ ഫലം
ഒന്നാം സെമസ്റ്റര്‍ ബി.എസ് സി., ബി.സി.എ. നവംബര്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

കാലിക്കറ്റ് യൂണിവേഴ്സിറ്റി പിജി പ്രവേശനം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു; മറ്റ് പ്രധാന വാർത്തകളും അറിയാം

PREV
click me!

Recommended Stories

കേരള വാലി ഇന്നവേഷൻ ക്ലസ്റ്റർ ഫൗണ്ടേഷൻ കമ്പനിയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
പോളിടെക്‌നിക് പ്രവേശനം; അപേക്ഷ ക്ഷണിച്ചു