പ്ലസ് ടു, ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പോടെ 'ലക്ഷ്യ'യിൽ പഠിക്കാം

By Web TeamFirst Published Oct 18, 2023, 5:51 PM IST
Highlights

ഓൺലൈനായും ഓഫ്‍ലൈനായും അഡ്‍മിഷൻ ടെസ്റ്റ് എഴുതാം. പരീക്ഷ വിൻഡോ നിലവിൽ ഓപ്പൺ ആണ്. അഡ്‍മിഷൻ ടെസ്റ്റിൽ പങ്കെടുക്കുന്നവര്‍ക്ക് 'ലക്ഷ്യ'യിൽ സ്കോളര്‍ഷിപ്പോടെ സീറ്റുറപ്പിക്കാം

ഇന്ത്യയിലെ മുൻനിര പ്രൊഫഷണൽ കൊമേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടായ 'ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് ലക്ഷ്യ'യിൽ സ്കോളര്‍ഷിപ്പോടെ പഠിക്കാന്‍ അവസരം. ഇതിനായുള്ള അഡ്‍മിഷൻ ടെസ്റ്റിൽ വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ പങ്കെടുക്കാം. പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കും അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുമാണ് അടുത്ത വര്‍ഷം 'ലക്ഷ്യ'യിൽ സ്കോളര്‍ഷിപ്പോടെ പഠിക്കാന്‍ അവസരം.

ലോകം മുഴുവൻ ജോലി സാധ്യതകളുള്ള ചാര്‍ട്ടേഡ് അക്കൗണ്ടൻസി, എ.സി.സി.എ, സി.എം.എ യു.എസ്.എ തുടങ്ങിയ പ്രോഗ്രാമുകള്‍ 'ലക്ഷ്യ'യിൽ പഠിക്കാം. പ്രത്യേക വെബ്സൈറ്റിലൂടെയാണ് സ്കോളര്‍ഷിപ് പരീക്ഷ നടക്കുക.

ഓൺലൈനായും ഓഫ്‍ലൈനായും അഡ്‍മിഷൻ ടെസ്റ്റ് എഴുതാം. പരീക്ഷ വിൻഡോ നിലവിൽ ഓപ്പൺ ആണ്. എത്രയും വേഗം അഡ്‍മിഷൻ ടെസ്റ്റിൽ പങ്കെടുക്കുന്നവര്‍ക്ക് 'ലക്ഷ്യ'യിൽ സ്കോളര്‍ഷിപ്പോടെ സീറ്റുറപ്പിക്കാം.

സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ് എന്നിങ്ങനെ ഏത് സ്ട്രീമിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും അഡ്‍മിഷൻ ടെസ്റ്റ് എഴുതി സ്കോളര്‍ഷിപ് യോഗ്യത നേടാം. പരീക്ഷ പാസ്സാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സ്കോറിന് അനുസരിച്ച് സ്കോളര്‍ഷിപ് ലഭിക്കും.

എല്ലാ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കും മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷയെഴുതാം. കൂടാതെ പി.ജി അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും അഡ്‍മിഷൻ ടെസ്റ്റിൽ പങ്കെടുക്കാം. 2024 അഡ്‍മിഷനിലേക്കാണ് പ്രവേശനം ലഭിക്കുക. എല്ലാ ഓഫ്‍ലൈൻ കോഴ്സുകളും ഈ സ്കോളര്‍ഷിപ് സ്കീമിന്‍റെ പരിധിയിൽ വരും. അതേ സമയം ഓൺലൈൻ കോഴ്സുകളിൽ ഹൈബ്രിഡ് കോഴ്സുകള്‍ക്ക് മാത്രമേ സ്കോളര്‍ഷിപ്പിന് അര്‍ഹതയുള്ളൂ. ഇതിന് പ്ലസ് വൺ, ഡിഗ്രി ആദ്യ വര്‍ഷ, രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കാണ് അര്‍ഹത. വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് സ്കോളര്‍ഷിപ്പ്, ജോലി ചെയ്യുന്നവര്‍ക്ക് ഈ സൗകര്യം ലഭ്യമല്ല.

ഇന്ത്യയിലെ ഒന്നാംനിര പ്രൊഫഷണൽ കൊമേഴ്സ് വിദ്യാഭ്യാസ സ്ഥാപനമായ 'ലക്ഷ്യ'യിലൂടെ നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് വര്‍ഷവും വിവിധ പ്രൊഫഷണൽ കൊമേഴ്സ് കോഴ്സുകള്‍ പാസ്സായി മികച്ച കരിയര്‍ കൈപ്പിടിയിലൊതുക്കുന്നത്. ഇതിലേക്കുള്ള നിങ്ങളുടെ ആദ്യ ചുവടുവയ്പ്പാകാം പുതിയ അഡ്‍മിഷൻ‍ ടെസ്റ്റ് - സ്കോളര്‍ഷിപ് പരീക്ഷ. കൂടുതൽ വിവരങ്ങള്‍ നേരിട്ടറിയാന്‍ സന്ദര്‍ശിക്കൂ: https://scholarship2023.iiclakshya.com/

click me!