മറക്കല്ലേ! പിഎസ്‍സി കൺഫർമേഷൻ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 12 നാളെയാണ്...!

Web Desk   | Asianet News
Published : Dec 11, 2020, 05:07 PM IST
മറക്കല്ലേ! പിഎസ്‍സി കൺഫർമേഷൻ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 12 നാളെയാണ്...!

Synopsis

ഏത് ഭാഷയിലുള്ള ചോദ്യപേപ്പറാണ് വേണ്ടെതെന്നും ഏത് ജില്ലയിൽ, ഏത് താലൂക്കിൽ പരീക്ഷ കേന്ദ്രം വേണമെന്നുമുള്ള ഓപ്ഷൻ നൽകാനും അവസരമുണ്ട്. 

തിരുവനന്തപുരം: എസ്എസ്എൽസി അടിസ്ഥാനപ്പെടുത്തി അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കുന്ന പിഎസ്‍സി പൊതുപരീക്ഷയുടെ കൺഫർമേഷൻ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 12 നാളെ. ഇതിനോടകം കൺഫർമേൻ നൽകിയവരുടെ എണ്ണം 35 ലക്ഷം കടന്നു. സ്റ്റീൽ ഇൻഡസട്രീസ് കേരള ലിമിറ്റഡിൽ പ്യൂൺ തസ്തികയ്ക്ക് 23 വരെ കൺഫർമേഷൻ നൽകാം. 

ഒന്നിലേറെ തസ്തികകളിലേക്ക് അപേക്ഷിച്ചവർ ഓരോന്നിനും കൺഫർമേഷൻ നൽകണം. ഏത് ഭാഷയിലുള്ള ചോദ്യപേപ്പറാണ് വേണ്ടെതെന്നും ഏത് ജില്ലയിൽ, ഏത് താലൂക്കിൽ പരീക്ഷ കേന്ദ്രം വേണമെന്നുമുള്ള ഓപ്ഷൻ നൽകാനും അവസരമുണ്ട്. കൺഫർമേഷൻ നൽകാത്തവർക്ക് പരീക്ഷ എഴുതാനുള്ള അവസരമുണ്ടായിരിക്കില്ല. ഇനി മുതൽ രണ്ട് ഘട്ടങ്ങളിലായിട്ടാണ് പിഎസ്‍സി പരീക്ഷകൾ നടത്തുന്നത്. പൊതു പരീക്ഷയും പ്രധാന പരീക്ഷയും. പൊതുപരീക്ഷയിൽ നിന്ന് തെരഞ്ഞെടുക്കുന്നവരാണ് പ്രധാന പരീക്ഷയ്ക്ക് യോ​ഗ്യരാകുന്നത്. 149 തസ്തികകളിലേക്കുള്ള പൊതുപരീക്ഷയാണ് നടക്കുന്നത്. 

PREV
click me!

Recommended Stories

കരാര്‍ അടിസ്ഥാനത്തില്‍ സൈക്യാട്രിസ്റ്റ് നിയമനം; അപേക്ഷിക്കാം
അസാപ് കേരള; സൗജന്യ കോഴ്‌സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ