നെയ്യാറ്റിൻകര പോളിടെക്നിക് കോളേജിൽ ലക്ചറർ ഒഴിവ്

Published : Feb 01, 2026, 04:36 PM IST
apply now

Synopsis

നെയ്യാറ്റിൻകര സർക്കാർ പോളിടെക്നിക് കോളേജിൽ ലക്ചറർ ഇൻ കമ്പ്യൂട്ടർ എൻജിനിയറിംഗ്, ലക്ചറർ ഇൻ ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിംഗ് തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു.

തിരുവനന്തപുരം: നെയ്യാറ്റിൻകര സർക്കാർ പോളിടെക്നിക് കോളേജിൽ ലക്ചറർ ഇൻ കമ്പ്യൂട്ടർ എൻജിനിയറിംഗ്, ലക്ചറർ ഇൻ ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിംഗ് തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. കമ്പ്യൂട്ടർ എൻജിനിയറിംഗ്/ കമ്പ്യൂട്ടർ ടെക്നോളജി എന്നിവയിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നും 60 ശതമാനത്തിൽ കുറയാത്ത മാർക്കോട് കൂടിയ എൻജിനിയറിംഗ് ബിരുദമാണ് കമ്പ്യൂട്ടർ എൻജിനിയറിംഗ് വിഭാഗം ലക്ചററുടെ യോഗ്യത.

അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ അപ്ലൈഡ് ഇലക്ട്രോണിക്സിൽ 60 ശതമാനത്തിൽ കുറയാത്ത മാർക്കോട് കൂടിയ എൻജിനിയറിംഗ് ബിരുദമാണ് ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിംഗ് വിഭാഗം ലക്ചററുടെ യോഗ്യത. അഭിമുഖത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള ഉദ്യാഗാർഥികൾ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി 3 രാവിലെ 10.30 ന് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.gptcnta.ac.in, 0471-2222935.

 

PREV
Read more Articles on
click me!

Recommended Stories

'കേരളീയർക്ക് ഇം​ഗ്ലീഷ് അറിയാം, പക്ഷേ...'; വാദം കേൾക്കുന്നതിനിടെ സുപ്രീം കോടതി ജ‍ഡ്ജിയുടെ പരാമർശം, വിവാഹമോചനക്കേസിൽ യുവതിയുടെ ആവശ്യം പരി​ഗണിച്ചു
കുരുക്കഴിയ്ക്കാതെ സിബിഎസ്ഇ; പുനർ മൂല്യനിർണയത്തിനായി തയാറാക്കിയ പുതിയ പോർട്ടലിലും സാങ്കേതിക പ്രശ്നം