നേരിട്ടുള്ള നിയമനമാണ്. എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ജൂലൈ 27 വരെ ഇമെയിൽ മുഖേന അപേക്ഷിക്കാം.
ദില്ലി: പാർലമെന്റ് ഓഫ് ഇന്ത്യ, ലോക്സഭാ സെക്രട്ടറിയേറ്റിൽ ട്രാൻസ്ലേറ്റർ തസ്തികയിൽ 47 ഒഴിവുകളുണ്ട്. നേരിട്ടുള്ള നിയമനമാണ്. എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ജൂലൈ 27 വരെ ഇമെയിൽ മുഖേന അപേക്ഷിക്കാം. ബിരുദതലത്തിൽ ഇംഗ്ലീഷ് ഒരു വിഷയമായി ഹിന്ദിയിൽ മാസ്റ്റർ ബിരുദം, അല്ലെങ്കിൽ ബിരുദതലത്തിൽ ഹിന്ദി ഒരു വിഷയമായി ഇംഗ്ലീഷിൽ മാസ്റ്റർ ബിരുദം, അല്ലെങ്കിൽ ബിരുദതലത്തിൽ ഇംഗ്ലീഷ്, ഹിന്ദി എന്നിവ വിഷയങ്ങളായി ഏതെങ്കിലും മാസ്റ്റർ ബിരുദം, അല്ലെങ്കിൽ ഹിന്ദി മീഡിയത്തിൽ ഏതെങ്കിലും വിഷയത്തിൽ മാസ്റ്റർ ബിരുദം, ബിരുദതലത്തിൽ ഇംഗ്ലീഷ് ഒരു വിഷയമായിരിക്കണം. അല്ലെങ്കിൽ ഇംഗ്ലീഷ് മീഡിയത്തിൽ ഏതെങ്കിലും വിഷയത്തിൽ മാസ്റ്റർ ബിരുദം, ബിരുദതലത്തിൽ ഹിന്ദി ഒരു വിഷയമായിരിക്കണം.
അംഗീകൃത ട്രാൻസ്ലേഷൻ ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സ് (ഇംഗ്ലീഷിൽ നിന്ന് ഹിന്ദിയിലേക്കും തിരിച്ചും പരിഭാഷപ്പെടുത്താൻ കഴിയണം) അല്ലെങ്കിൽ കേന്ദ്ര, സംസ്ഥാന, സർക്കാർ പൊതുമേഖല സ്ഥാപനങ്ങളിൽ /സെക്രട്ടറിയേറ്റ്/ലോക്സഭാ സെക്രട്ടറിയേറ്റ്/ഹൈക്കോർട്ട്/സുപ്രീം കോർട്ടിൽ മേൽപ്പറഞ്ഞ രീതികളിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവർത്തിപരിചയം. പ്രായപരിധി 27 വയസ്സ്. അർഹരായവർക്ക് ഇളവ്. ശമ്പളം 47600-151000 രൂപ. കൂടുതൽ വിവരങ്ങൾക്ക് www.loksabha.nic.in